കുവെെറ്റിൽ വിസ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കാന്‍ ആലോചന
കുവെെറ്റിൽ വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്.
ഹൈലൈറ്റ്:
- വിസയുടെ ഫീസ് പുതുക്കുന്നത് മലയാളികൾക്ക് വലിയ തിരിച്ചടിയാകും
- വിദേശികളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
- ഇപ്പോഴുള്ള തുകയുടെ മൂന്നിരട്ടി വരെ ഫീസ് വർധിപ്പിക്കാനാണ് ആലോചന
ഇപ്പോഴുള്ള തുകയുടെ മൂന്നിരട്ടി വരെ ഫീസ് വർധിപ്പിക്കാനാണ് ആലോചന. ഇഖാമ ഫീസ് വർധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ പലതവണ ഇത്തരത്തിലുള്ള നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനം മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.
Vallapuzha Gramapanchayath: കാർഷിക മേഖലയിലെ സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്
Also Read: പരിധിയിൽ കവിഞ്ഞ പണ ഇടപാട്; ഇഖാമ പുതുക്കാനായി ശ്രമിച്ച മലയാളിയുടെ അപേക്ഷ നിരസിച്ച് ജവാസത്ത്
കുവെെറ്റിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും കുടുംബമായാണ് കഴിയുന്നത്. കുവെെറ്റിൽ വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് കുവെെറ്റ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് കൊണ്ടുവരണം. കുവെെറ്റിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വലിയ രീതിയിലുള്ള പരിഹാരം കാണാൻ പുതിയ തീരുമാനത്തിലൂട സാധിക്കും. വിദേശികളെ കുറക്കുന്നതിന് വേണ്ടി നിരവധി നിയമപരിഷ്കാരങ്ങൾ അടുത്തിടെ കുവെെറ്റ് നടത്തിയിരുന്നു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക