Authored by സരിത പിവി | Samayam Malayalam | Updated: 6 Sep 2023, 11:22 pm
വൈറ്റമിന്‍ ഡി കുറവ് ഇന്ന് പലര്‍ക്കുമുണ്ട്. ഇതിനാല്‍ പലരും ഇത് തനിയെ വാങ്ങിക്കഴിയ്ക്കുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഇത് അമിതമായാല്‍ പല പ്രശ്നങ്ങളും ശരീരത്തിനുണ്ടാകുന്നു.
വൈററമിന്‍ ഡി
വൈററമിന്‍ ഡി ഫാറ്റ് സോലുബിള്‍ വൈറ്റമിനാണ്. ഇത് കൂടിപ്പോയാല്‍ തനിയെ അരിച്ച് ശരീരത്തിന് കളയാന്‍ സാധിയ്ക്കില്ല. ഇത് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
മസിലുകളുടെ കോര്‍ഡിനേഷന്‍
നമ്മുടെ മസിലുകളുടെ കോര്‍ഡിനേഷന്‍ കുറയുന്നു. വല്ലാത്ത ക്ഷീണം തോന്നും.
ഡീഹൈഡ്രേഷന്
അമിതമായ ഡീഹൈഡ്രേഷന് ഉണ്ടാകും. വല്ലാത്ത ദാഹമുണ്ടാകും.. ശരീരം വരണ്ടതാകും.
എപ്പോഴും മൂത്രമൊഴിയ്ക്കാന്‍
എപ്പോഴും മൂത്രമൊഴിയ്ക്കാന്‍ തോന്നലുണ്ടാകാം. കാല്‍സ്യം ശരീരം അമിതമായി വലിച്ചെടുക്കാം. ഇത് കിഡ്നി സ്റ്റോണ്പോലുള്ള പ്രശ്നങ്ങളുണ്ടാക്കാം. വൃക്കയുടെ പ്രവര്‍ത്തനത്തെ ചെറുതായി താളം തെറ്റിച്ചെന്നു വരാം.
പല പോഷകങ്ങളും
ശരീരത്തിന് പല പോഷകങ്ങളും ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കാതെ വരും. വിശപ്പും കുറയും. വയറിന് അസ്വസ്ഥതയും മലബന്ധം പോലുള്ള പ്രശ്നങ്ങളുമുണ്ടാകാം.