നേതാജിയുടെ ആശയങ്ങള്‍ക്ക് പിന്തുണയില്ല; ബിജെപിയില്‍നിന്ന് രാജിവച്ച് സുഭാഷ് ചന്ദ്ര ബോസിന്റെ അടുത്തബന്ധു
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 7 Sep 2023, 8:31 am
സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ബിജെപി പിന്തുണച്ചില്ലെന്നും നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും ആരോപിച്ചാണ് ചന്ദ്രകുമാർ ബോസ് പാർട്ടി വിട്ടത്
ഹൈലൈറ്റ്:
- നേതാജിയുടെ ആശയങ്ങൾക്ക് പിന്തുണയില്ല
- നൽകിയ ഉറപ്പ് പാലിച്ചില്ല
- ചന്ദ്രകുമാർ ബോസ് പാർട്ടിവിട്ടു
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് കത്തയച്ചാണ് പാർട്ടിയിൽനിന്ന് രാജിവയ്ക്കുന്നതായി ചന്ദ്രകുമാർ ബോസ് പ്രഖ്യാപിച്ചത്. ‘താൻ ബിജെപിയിൽ ചേരുമ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത്തരത്തിൽ ഒരു നടപടിയും ഉണ്ടായില്ല.’ നദ്ദയ്ക്കയച്ച കത്തിൽ ചന്ദ്രകുമാർ പറഞ്ഞു.
Vagamon Tourist Spot: വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ചില്ലുപാലവും വിനോദ പാര്‍ക്കും ആസ്വദിക്കാം
പാർട്ടിയുമായുള്ള തന്റെ ചർച്ചകൾ ബോസ് സഹോദരന്മാരുടെ (സുഭാഷ് ചന്ദ്ര ബോസിന്റെയും ശരത് ചന്ദ്ര ബോസിന്റെും) എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ഈ പ്രത്യശാസ്ത്രം പ്രചരിപ്പിക്കാൻ പാർട്ടി തനിക്ക് അവസരമൊരുക്കുമെന്നായിരുന്നു ധാരണ. എന്നാൽ അത് ഉണ്ടായില്ലെന്നും ചന്ദ്രകുമാർ ബോസ് കത്തിലൂടെ ആരോപിച്ചു.
മതവും ജാതിയും നോക്കാതെ എല്ലാവരെയും ഭാരതീയരെന്ന നിലയിൽ ഒന്നിപ്പിക്കാനുള്ള നേതാജിയുടെ ആശയം പ്രോത്സാഹിപ്പിക്കാൻ ബിജെപിക്കുള്ളിൽ ആസാദ് ഹിന്ദ് മോർച്ച രൂപീകരിക്കാന്‍ താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത്തരം ശ്രമങ്ങൾക്കൊന്നും പാർട്ടിയിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരതിനുനേരെ കല്ലേറ്; രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ
‘ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള എന്റെ ശ്രമങ്ങൾക്ക് കേന്ദ്രത്തിൽ നിന്നോ പശ്ചിമബംഗാളിലെ ബിജെപിയിൽനിന്നോ ഒരു പിന്തുണയും ലഭിച്ചിട്ടില്ല. ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള തന്ത്രം നിർദ്ദേശിക്കുന്ന വിശദമായ നിർദ്ദേശവും ഞാൻ മുന്നോട്ട് വച്ചിരുന്നു. പക്ഷേ എന്റെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക