വിമാനം യാത്രക്കൊരുങ്ങവെ സുരഞ്ജിത് ദാസ് ചൗധരി എന്നയാളാണ് ഫോണിൽ സംസാരിക്കാൻ ആരംഭിച്ചത്. മൊബൈലിൽ സംസാരിക്കരുതെന്ന് പൈലറ്റ് അറിയിപ്പ് നൽകിയിട്ടും ഇയാൾ ഇത് കാര്യമാക്കിയില്ല. എയർ ഹോസ്റ്റസുമാര്‍ ഇയാൾക്കരികിലെത്തി ഫോണ്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. ഇതോടെ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് വിമാനത്തിൽനിന്ന് പുറത്താക്കുമെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.
Vagamon Tourist Spot: വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ചില്ലുപാലവും വിനോദ പാര്‍ക്കും ആസ്വദിക്കാം
‘വിമാനം റൺവേയിലേക്ക് പോകുന്നതിനിടെ എയർഹോസ്റ്റസുമാർ യാത്രക്കാരനോട് ഫോൺ കട്ട് ചെയ്യാൻ നിരവധി തവണ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട പൈലറ്റും ഇതുസംബന്ധിച്ച നിർദേശം നൽകി. പക്ഷേ യാത്രക്കാരൻ ഇതൊന്നും ചെവിക്കൊണ്ടില്ല. ഇതോടെ പൈലറ്റ് ബേയിലേക്ക് വിമാനം കൊണ്ടുവരാൻ തീരുമാനിക്കുകയും യാത്രക്കാരനെ പുറത്താക്കാൻ നിർദേശിക്കുകയുമായിരുന്നു.’ എയർപോർട്ട് അധികൃതർ പറഞ്ഞു.
സുരഞ്ജിത്തിനെ പുറത്താക്കുമെന്ന് അറിഞ്ഞതോടെ ഇയാൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പത്ത് പേര് കൂടി പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. സുരഞ്ജിത് ഇല്ലെങ്കിൽ തങ്ങളും യാത്ര ചെയ്യുന്നില്ലെന്ന് ഇവർ പറഞ്ഞതോടെ പതിനൊന്ന് പേരെയും വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഇതിനുപിന്നാലെയാണ് വിമാനം പറന്നുയർന്നത്. പതിനൊന്ന് പേരെയും ലോക്കൽ പോലീസിന് കൈമാറി.
ആക്കുളത്തേത് ചൈന മാതൃകയിലുള്ളത്, തലസ്ഥാനത്തും കണ്ണാടിപ്പാലം, അടുത്ത മാസം തുറക്കും
പുറത്താക്കപ്പെട്ട യാത്രക്കാരന് വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും ജീവനക്കാര്‍ പറയുന്നു. പിന്നീട് മറ്റുള്ളവരും ഇയാള്‍ക്കൊപ്പം ചേര്‍ന്നതോടെ പ്രശ്നം രൂക്ഷമാക്കുകയായിരുന്നു.