കുവൈറ്റ് വിടുന്നതിന് മുമ്പ് പ്രവാസികള്‍ തീര്‍ക്കേണ്ട സാമ്പത്തിക കുടിശ്ശിക അറിയാം. പണമടയ്ക്കാനുള്ള മാര്‍ഗങ്ങളും
Samayam Malayalam | Updated: 7 Sep 2023, 11:42 am
പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ അവധിക്ക് നാട്ടില്‍ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന നിയമം പ്രാബല്യത്തിലായി. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള ബില്‍ കുടിശ്ശിക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
ഫൈനല്‍ എക്സിറ്റില്‍ രാജ്യംവിടുന്നവര്‍ മാത്രമല്ല, അവധിക്കായി എക്സിറ്റ്-റീ എന്‍ട്രി വിസയില്‍ പോകുന്നവര്‍ക്കും നിയമം ബാധകമാണ്. വിദേശികളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക പൂര്‍ണമായും വസൂലാക്കുന്നതിനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം മുതല്‍ നടപടി ശക്തമാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണിത്. പ്രവാസികള്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ അവരുടെ പേരിലുള്ള എല്ലാ കുടിശ്ശികകളും തീര്‍പ്പാക്കേണ്ടതുണ്ട്.
Trivandrum Airport Increases Flight Numbers: പ്രവാസികൾക്ക് ആശ്വാസമാകാൻ പുതിയ സർവീസുകളൊരുക്കി തിരുവനന്തപുരം
പ്രവാസികളില്‍ നിന്നുള്ള കുടിശ്ശിക വീണ്ടെടുക്കല്‍ നടപടികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള ബില്‍ കുടിശ്ശിക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികള്‍ തീര്‍പ്പാക്കേണ്ട എല്ലാ സാമ്പത്തിക ബാധ്യതകളുടെയും സമഗ്രമായ ലിസ്റ്റ് ചുവടെ കാണാം.
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
ട്രാഫിക് നിയമലംഘനങ്ങളുടെ പേയ്മെന്റ്
ഓഗസ്റ്റില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഏതെങ്കിലും കാരണവശാല്‍ പുറത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വിദേശിയും അവരുടെ പേരില്‍ ഗതാഗത നിയമലഘനങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍പ്പാക്കിയിരിക്കണം. ഓഗസ്റ്റ് 19 മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്.
ട്രാഫിക് പിഴ ഒടുക്കാനുള്ള മാര്‍ഗങ്ങള്‍
- ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി
- കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നേരിട്ട്
- ഗവര്‍ണറേറ്റുകളിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഓഫിസുകള്‍ സന്ദര്‍ശിച്ച്
- അതിര്‍ത്തി ചെക്പോസ്റ്റ്, തുറമുഖം എന്നിവിടങ്ങളിലെ ഓഫീസുകള്‍
യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
മറ്റ് സാമ്പത്തിക കുടിശ്ശിക തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍
- മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി
- മന്ത്രാലയ ഓഫിസ് സന്ദര്‍ശിച്ച്
- സഹേല്‍ ആപ്ലിക്കേഷന്‍ വഴി
വൈദ്യുതി, ജല ബില്ലുകള്‍ അടയ്ക്കല്‍
- സഹേല്‍ ആപ്ലിക്കേഷന്‍ വഴി
- മ്യൂ-പേ (MEW-PAY) ആപ്ലിക്കേഷന്‍
- കുവൈറ്റ് എയര്‍പോര്‍ട്ട് നാലാം ടെര്‍മിനലിലെ കസ്റ്റമര്‍ സര്‍വീസ് ഡെസ്ക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- തിരുവനന്തപുരംഹോട്ടലിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ; പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തത് 5 ദിവസം മുമ്പ്
- Adv: വിദഗ്ദർ ശുപാർശ ചെയ്ത ടോപ് റേറ്റഡ് ലാപ്ടോപ്പുകൾ വെറും 28,990 രൂപ മുതൽ!
- തിരുവനന്തപുരംTrivandrum News Today Live: വിദ്യാർഥിനിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചു, അധ്യാപിക അറിഞ്ഞു, മധ്യവസ്കൻ അറസ്റ്റിൽ
- തിരുവനന്തപുരംബന്ധുകൾ കരിങ്കല്ലുകൊണ്ട് ജലജൻ്റെ മുഖത്തിടിച്ചു; കുടുംബ പ്രശ്നത്തെത്തുടര്‍ന്നുള്ള കൊലപാതകമെന്ന് കാട്ടാക്കട പോലീസ്
- പത്തനംതിട്ടശിവാജി ഗണേശൻ ആരംഭിച്ച തുണിമിൽ, അടച്ചുപൂട്ടിയ കോട്ട പ്രഭുറാം മിൽ തുറന്ന് സർക്കാർ; തൊഴിലാളികൾക്ക് പുത്തൻ പ്രതീക്ഷ
- മലപ്പുറംപ്രഭാകരൻ്റെ ശരീരത്തിൽ ആറ് കുത്തേറ്റു; മരുമകൻ മനോജ് കത്തി വാങ്ങിയത് എടക്കരയിൽനിന്ന്, ആസൂത്രിത കൊലപാതകം
- മലപ്പുറംവന്ദേഭാരതിനുനേരെ കല്ലേറ്; രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ
- എറണാകുളംആലുവയിൽ ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ
- ഇടുക്കി‘ഇതൊരു വല്ലാത്ത അനുഭവം തന്നെ, പുറത്തിറങ്ങുമ്പോൾ വലിയ ആത്മവിശ്വാസം’; ഗ്ലാസ് ബ്രിഡ്ജിൽ കയറി മന്ത്രി മുഹമ്മദ് റിയാസ്, വിദൂരതയിലേക്ക് കൂകിവിളി
- ടെക് വാർത്തകൾആക്ഷൻ ക്യാമറ വിപണി പിടിക്കാൻ ഗോപ്രോ ഹീറോ 12 ബ്ലാക്ക് എത്തിക്കഴിഞ്ഞു; വിലയും സവിശേഷതകളും
- പാചകംമധുരക്കിഴങ്ങ് കൊണ്ടൊരു ഹെൽത്തി കേക്ക് ഉണ്ടാക്കാം
- സെലിബ്രിറ്റി ന്യൂസ്‘ആ ക്രിക്കറ്റർക്ക് അത് ബുദ്ധിമുട്ടായി’! റിലേഷൻഷിപ് ബ്രേക്കപ്പ് ആയി, ശരീരഭാരം കൂടി, ഞാൻ കല്യാണത്തിന് പറ്റിയ ആളല്ല; നന്ദിനി പറയുന്നു!
- സിനിമഅഭയ ഹിരണ്മയിയുടെ ഉമ്മ കിട്ടാന്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് കലക്കന്‍ മറുപടി! പോണ്ടിച്ചേരി യാത്രയെക്കുറിച്ച് പറഞ്ഞ് ഗായിക
- ടെക് വാർത്തകൾറിയൽമി നാർസോ 60എക്സ് സ്മാർട്ട്ഫോൺ വിപണിയിലെത്തി, വില 12,999 രൂപ മുതൽ