എല്ലാവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പൂർണ ആരോഗ്യവാനാണ് എല്ലാവരെയും നേരിൽ കാണാം; അൽ നെയാദിയുടെ ട്വീറ്റ്
ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തി 48 മണിക്കൂറിന് ശേഷമാണ് സുൽത്താൻ അൽ നെയാദി ട്വിറ്റ് ചെയ്തിരിക്കുന്നത്.

ഹൈലൈറ്റ്:
- അമേരിക്കയിലെ ഫ്ളോറിഡയിൽ ആണ് സുൽത്താൻ അൽ നെയാദി ഇറങ്ങിയത്.
- 14 ദിവസം ഹൂസ്റ്റണിൽ തന്നെ കഴിയും അതിന് ശേഷം ആയിരിക്കും ദുബായിൽ എത്തുന്നത്
- ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം നടക്കും.
എല്ലാവരുടേയും സ്നേഹത്തിന് നന്ദി. ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും എല്ലാവരെയും ഉടൻ നേരിൽ കാണാമെന്നും അദ്ദേഹത്തിന്റ കുറിപ്പിൽ പറയുന്നു. ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തി 48 മണിക്കൂറിന് ശേഷമാണ് സുൽത്താൻ അൽ നെയാദി ട്വിറ്റ് ചെയ്തത്. ആറുമാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് നെയാദി തിരിച്ചെത്തിയത്. അമേരിക്കയിലെ ഫ്ളോറിഡയിൽ ആണ് സംഘം തിരിച്ചെത്തിയത്.
Kattakada Incident: കാട്ടാക്കട സ്വദേശിയായ ബന്ധുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതികളെ റിമാൻഡ് ചെയ്തു
ആദ്യ ആറബ് ദീർഘദൂര ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ വ്യക്തിയാണ് അൽനെയ്ദി. തിങ്കളാഴ്ച ഭൂമിയിൽ വന്നിറങ്ങിയ അൽ നിയാദി 14 ദിവസം ഹൂസ്റ്റണിൽ തന്നെ കഴിയും അതിന് ശേഷം ആയിരിക്കും ദുബായിൽ എത്തുന്നത്. ഇവിടെ ഒരാഴ്ചയോളം ഉണ്ടാകും. അതിന് ശേഷം ഹൂസ്റ്റണിലേക്ക് തന്നെ മടങ്ങും. അവിടെ എത്തി നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ നടത്തും. പലരും പൂർത്തിയാക്കാൻ ഉണ്ട്.
സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ രാജ്യത്ത് നടന്നു കഴിഞ്ഞു. നേരത്തേ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായ രീതിയിൽ ഗംഭീര സ്വീകരണ ചടങ്ങുകളാണ് ഒരുക്കുക.
രാഷ്ട്രനേതാക്കളെ സന്ദർശിക്കും. ദൗത്യ വിജയാഘോഷം യുഎഇയിൽ സംഘടിപ്പിക്കും. പൊതുജനങ്ങളുമായുള്ള സംവാദം നടക്കും. ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം നടക്കും. അൽ നിയാദിക്ക് ആശംസകൾ അറിയിക്കുന്നതിന്റെ ഭാഗമായി അബുദാബി ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും അലങ്കാര വിളക്കുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പരിപാടികളെ കുറിച്ചുള്ള കൂടുതൽ വിരവങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക