Authored by സരിത പിവി | Samayam Malayalam | Updated: 7 Sep 2023, 4:59 pm
ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഹൃദയപ്രശ്നം വരെ വരുത്തുന്ന ഒന്നാണ്. ഇത്തരം പ്രശ്നം പരിഹരിയ്ക്കാന്‍ നാം ചില ടിപ്സ് പിന്തുടരുന്നത് ഗുണം നല്‍കും.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍
ഭക്ഷണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. സാല്‍മണ്‍, അയില, ഫ്ളാക്സ് സീഡ്സ്, വാള്‍നട്സ് എന്നിവ ഗുണം നല്‍കും.
ശരീരഭാരം
ശരീരഭാരം കൃത്യമായി നിര്‍ത്തുക. അമിതമായ തൂക്കം ഒഴിവാക്കുക. പ്രത്യേകിച്ചും വയറിനും അരക്കെട്ടിനും ചുറ്റും കൊഴുപ്പടിയാതെ നോക്കുക.
സോലുബിള്‍ ഫൈബര്‍
ഭക്ഷണത്തില്‍ സോലുബിള്‍ ഫൈബര്‍ ഉള്‍പ്പെടുത്തുക. ഓട്സ്, ബാര്‍ലി, ഫ്രൂട്സ്, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഗുണം നല്‍കും..
ഒലീവ് ഓയില്‍
ആരോഗ്യകരമായ കൊഴുപ്പുകള്‍, മോണോസാച്വറേറ്റഡ് ഫാററുകള് പോലുളളവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സണ്‍ഫ്ളവര്‍ ഓയില്‍, ഒലീവ് ഓയില്‍, അവോക്കാഡോ, ഫാറ്റി ഫിഷ് എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്.
വ്യായാമം
വ്യായാമം സ്ഥിരമാക്കുക. ഇത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്.
നട്സ്
നട്സ്, പ്രത്യേകിച്ചും വാള്‍നട്സ്, ബദാം, പിസ്ത എന്നിവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഗുണം നല്‍കും.
ചുവന്ന ഇറച്ചി
സാച്വറേറ്റഡ്, ട്രാന്‍സ്ഫാറ്റുകള്‍ കുറയ്ക്കുക. അതായത് മുഴുവന്‍ കൊഴുപ്പുള്ള പാലുല്പന്നങ്ങള്, വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങള്‍ എന്നിവ. ചുവന്ന ഇറച്ചിയും ആരോഗ്യകരമല്ല.
മദ്യം, പുകവലി ശീലം
മദ്യം, പുകവലി ശീലം നിയന്ത്രിയ്ക്കുക. ഇവ മോശം കൊളസ്ട്രോളിന് ഇടയാക്കുന്നവയാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നവയാണ്. ഇത് കുടിയ്ക്കാം.
സ്ട്രെസ്
സ്ട്രെസ് കൊളസ്ട്രോളിനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. സ്ട്രെസ് നിയന്ത്രിയ്ക്കാനുള്ള വഴികള്‍ സ്വീകരിയ്ക്കുക.