വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….
Authored by സരിത പിവി | Samayam Malayalam | Updated: 8 Sep 2023, 11:08 am
തടിയും വയറും കുറയ്ക്കാന്‍ പ്രത്യേക രീതിയില്‍ ജീരകവെള്ളം തയ്യാറാക്കി കുടിയ്ക്കുന്നത് ഗുണം നല്കുന്നു. ഇതെക്കുറിച്ചറിയൂ.
ജീരകം
ഇതിനായി വേണ്ട ചേരുവകള്‍ ജീരകത്തിനൊപ്പം ഇഞ്ചി, ഏലയ്ക്ക, കറുവാപ്പട്ട എന്നിവയാണ്. ജീരകം പലപ്പോഴും പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊന്നാന്തരം ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്സിനുകള്‍ നീക്കി അസുഖങ്ങള്‍ക്കൊപ്പം ചര്‍മത്തിനും ആരോഗ്യം നല്കാന് സഹായിക്കുന്ന ഒന്നു കൂടിയാണ്.
തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്
കറുവാപ്പട്ട
കറുവാപ്പട്ട ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിയ്ക്കുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതു വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിന് ചൂടു നല്കി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാന്‍ ഇതു സഹായിക്കുന്നത്. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും തടയാന്‍ ഏറെ ഉത്തമമാണ് ഇത്.
ഇഞ്ചി
ഇഞ്ചിയും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട് ദഹനവും ശരീരത്തിലെ അപചയ പ്രക്രിയയും ശക്തിപ്പെടുത്തി തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. വയറിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ 2 ടേബിള്‍സ്പൂണ്‍ ജീരകം നാല് ഗ്ലാസ് വെള്ളത്തില്‍ തലേന്ന് ഇട്ടുവയ്ക്കുക. പിറ്റേന്ന് ഈ വെള്ളത്തില്‍ ഏലയ്ക്ക, കറുവാപ്പട്ട, ഇഞ്ചി ചതച്ചത് എന്നിവ ഇതില്‍ ഇടുക. ഇത് ചെറുതീയില്‍ തിളപ്പിച്ച് 2 ഗ്ലാസ് ആക്കി മാറ്റാം. ഇത് വെറുംവയറ്റിലും പലപ്പോഴായും കുടിയ്ക്കാം. ഇത് ദിവസവും ചെയ്യുന്നത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക