‘ഏത് രാഷ്ട്രീയക്കാർക്കും എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മൻ’; കെ സുധാകരൻ
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 8 Sep 2023, 12:29 pm
ഏതൊരു വ്യക്തിക്കും എപ്പോഴും സമീപിക്കാവുന്ന എം എൽ എ ആയിരിക്കും ചാണ്ടി ഉമ്മനെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വെറുപ്പിൻ്റെ രാഷ്ട്രീയത്തെ കേരളത്തിൻ്റെ മണ്ണിൽ നിന്ന് തുടച്ച് നീക്കുമെന്ന് സുധാകരൻ പറഞ്ഞു

ഹൈലൈറ്റ്:
- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്.
- ചാണ്ടി ഉമ്മനെ പ്രശംസിച്ച് കെ സുധാകരൻ.
- വെറുപ്പിൻ്റെ രാഷ്ട്രീയത്തെ കേരളത്തിൻ്റെ മണ്ണിൽ നിന്ന് തുടച്ച് നീക്കും.

കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത്… മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി… സ്നേഹത്തിന്റെ ശക്തി! സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കൾക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകൾക്കും, ‘സ്നേഹത്തിന്റെ’ ശക്തി മനസ്സിലാക്കി കൊടുത്ത തെരഞ്ഞെടുപ്പാണിതെന്ന് സുധകാരൻ കുറിപ്പിലൂടെ പറഞ്ഞു.
Doha Expo 2023 Promo Code: പ്രശസ്തമായ ദോഹ എക്സ്പോയുടെ പ്രോമോ കോഡ് പുറത്ത്
തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മൻ എന്ന് ഞങ്ങൾ ഉറപ്പ് തരുന്നുവെന്ന് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.
ജെയ്ക്കിൻ്റെ കോട്ടയും പിടിച്ച് ചാണ്ടി ഉമ്മൻ്റെ കുതിപ്പ്; മണർകാട് പഞ്ചായത്തിൽ ലീഡ് കണ്ടെത്താനാകാതെ എൽഡിഎഫ്
കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ് ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക