ഗള്‍ഫിലെ ചൈനയുടെ സ്വാധീനം വര്‍ധിച്ചതോടെ ഇത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വൈറ്റ് ഹൗസ് മുന്‍കൈയെടുത്ത് നടത്തുന്ന പ്രധാന സംരംഭങ്ങളിലൊന്നാണ് സംയുക്ത അടിസ്ഥാന സൗകര്യവികസന കരാര്‍. ഗള്‍ഫ് മേഖലയിലെ തുറമുഖങ്ങളില്‍ നിന്ന് ഷിപ്പിങ് പാതകളിലൂടെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ കരാറും ജി20 ഉച്ചകോടിയില്‍ ഈ രാജ്യങ്ങള്‍ തമ്മിലുണ്ടാക്കുമെന്ന് ഇതു സംബന്ധിച്ച് ആദ്യം വാര്‍ത്ത പുറത്തുവിട്ട ആക്സിയോസ് റിപ്പോര്‍ട്ട് പറയുന്നു.
GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ
യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈറ്റ് ഹൗസും പ്രത്യേക താല്പര്യമെടുക്കുന്നതിനാല് ന്യൂഡല്‍ഹിയില്‍ വച്ച് തന്നെ സംയുക്ത അടിസ്ഥാന സൗകര്യവികസന കരാര്‍ ഉണ്ടാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ബൈഡന് അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നായിരിക്കും സംയുക്ത റെയില്‍വേ പദ്ധതി.
ചൈന ബെല്‍റ്റില്‍ വളരെ തന്ത്രപ്രധാന ഭാഗമാണ് മിഡില്‍ ഈസ്റ്റ്. ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള യാത്രാമാര്‍ഗങ്ങളിലും ഈ ഭൂഭാഗത്തിന് തന്ത്രപ്രധാന സ്ഥാനമുണ്ട്. സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് ബൈഡന്റെ അജണ്ടയിലുള്ള പ്രധാന കാര്യമാണ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാമ്പെയ്നു മുമ്പ് സൗദിയുമായി മെഗാഡീലുണ്ടാക്കാന് ബൈഡന് ഭരണകൂടം നയതന്ത്ര നീക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ പദ്ധതി വരുന്നത്.
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
ജി20 ഉച്ചകോടിക്കായി ബൈഡന് ഇന്ന് ഡല്‍ഹിയിലെത്തും. ‘ആഗോളതലത്തില്‍ അടിസ്ഥാന സൗകര്യവികസനത്തിനും നിക്ഷേപത്തിനുമായി’ യുഎസ് പ്രസിഡന്റ് ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കരാര്‍ ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഇത് ഇതുവരെ അന്തിമമായിട്ടില്ലെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നാല് രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് അന്തിമരൂപം നല്‍കിയേക്കുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയില്‍ സംബന്ധിച്ച ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് വെളിപ്പെടുത്തി.
യുഎഇയിലെ തുറമുഖത്തു നിന്ന് തുരങ്കപാതയൊരുക്കി ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നത് നേരത്തെ തന്നെ പരിഗണനയിലുള്ള പദ്ധതിയാണ്. ഇത് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും ബന്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഭാവിയില്‍ സൗദിയും ഇസ്രായേലും ബന്ധം സാധാരണനിലയിലാക്കുകയാണെങ്കില്, ഇസ്രായേല്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമാകുകയും ഇസ്രായേല്‍ തുറമുഖങ്ങള്‍ വഴി യൂറോപ്പിലേക്കുള്ള വ്യാപനം വര്‍ധിപ്പിക്കുകയും ചെയ്യാമെന്ന് യുഎസ് കണക്കുകൂട്ടുന്നു.
യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ജി 20 യുടെ ഭാഗമായി നടത്തുന്ന ഹ്രസ്വ ഉഭയകക്ഷി കൂടിക്കാഴ്ച പദ്ധതി പ്രഖ്യാപനത്തില്‍ നിര്‍ണായകമാവും. കഴിഞ്ഞ മെയ് മാസത്തില്‍ സൗദിയിലെത്തിയ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് സൗദി, യുഎഇ, ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പദ്ധതിക്കായുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
യുഎസ്, ഇസ്രായേല്‍, യുഎഇ, ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന ഐ2യു2 എന്ന മറ്റൊരു ഫോറത്തില്‍ കഴിഞ്ഞ 18 മാസമായി നടന്ന ചര്‍ച്ചയിലാണ് പുതിയ സംരംഭത്തിന്റെ ആശയം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഐ2യു2 യോഗങ്ങളില്‍ ഈ മേഖലയെ റെയില്‍വേ വഴി ബന്ധിപ്പിക്കുക എന്ന ആശയം ഇസ്രായേല്‍ ഉന്നയിച്ചിരുന്നു. റെയില്‍വേ രംഗത്തെ ഇന്ത്യയുടെ വൈദഗ്ധ്യം ഉപയോഗിക്കാനാണ് ആലോചന. ഐ2യു2വില്‍ ഉള്‍പ്പെടാത്ത സൗദിയെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആശയം ബൈഡന് ഭരണകൂടത്തിന്റേതാണ്.