യുഎഇയിൽ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തിരച്ചിൽ
ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് യുഎഇ തീരത്ത് തകർന്നുവീണതെന്നാണ് റിപ്പോർട്ട്.
ഹൈലൈറ്റ്:
- പൈലറ്റുമാർക്കായി തിരച്ചിൽ തുടരുന്നു.
- അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
- സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം
2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം എന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം. ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി റജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ ആണ് കടലിൽ വീണത്. ജിസിഎഎ ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
KSRTC Nedumangad: ടിക്കറ്റിൻ്റെ ബാക്കി തുക നൽകിയില്ല വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍
Also Read: യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം; താമസം, വിസ, എയർ ടിക്കറ്റ് സൗജന്യം
ജി20 രാജ്യങ്ങളും യു.എ.ഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കരുത്താർജിക്കുന്നു: ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി
ദുബായ്: ജി20 രാജ്യങ്ങളും യുഎഇയും തമ്മിൽ കൂടുതൽ കരുത്താർജിക്കുകയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി. കഴിഞ്ഞ വർഷം മാത്രം ജി20 രാജ്യങ്ങളുമായി നടന്നത് 34,100 കോടിയുടെ എണ്ണയിതര വ്യാപാരം ആണെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണയിതര വ്യാപാരത്തിന്‍റെ 55 ശതമാനം മറ്റു രാജ്യങ്ങളുമായി നടന്നത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയതായിരുന്നു വിദേശകാര്യ സഹമന്ത്രി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണയിതര വ്യാപാരത്തിൽ രേഖപ്പെടുത്തിയത് 21 ശതമാനത്തിന്‍റെ വളർച്ചയാണ്. 2020നെ അപേക്ഷിച്ച് 56 ശതമാനത്തിന്‍റെ വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് ജി20 രാജ്യങ്ങൾ. കഴിഞ്ഞ വർഷം 43 ശതമാനത്തിന്‍റെ എണ്ണയിതര വ്യാപാരം ആണ് ഈ രാജ്യങ്ങളുമായി യുഎഇ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
കയറ്റുമതിയുടെ 39 ശതമാനവും ഇറക്കുമതിയുടെ 69 ശതമാനവും ജി20 രാജ്യങ്ങളുമായിട്ടാണ് നടന്നത്. ജി20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരത്തിൽ 10.6 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 23.4 ശതകോടി ഡോളറിന്‍റെ വ്യാപാരമാണ് ഈ രാജ്യങ്ങളുമായി യുഎഇ നടത്തിയത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് കൂടുതലാണ്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക