GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ
നിശ്ചിത ശതമാനം നിര്‍ബന്ധിത സൗദിവല്‍ക്കരണം നടപ്പാക്കിയതോടെ സ്വകാര്യമേഖലയില്‍ സ്വദേശി തൊഴിലാളികളുടെ രംഗപ്രവേശനം ശക്തമായതാണ് തൊഴിലില്ലായ്മ കുറയാന്‍ കാരണമായത്. സ്ത്രീകളും സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നതിനുള്ള വിമുഖത അവസാനിപ്പിച്ചതോടെ തൊഴില്‍ അന്തരീക്ഷം ആകെ മാറി. സ്ത്രീകളിലായിരുന്നു തൊഴിലില്ലായ്മ ഏറ്റവുമധികം ഉണ്ടായിരുന്നത്. സ്വദേശി വനിതാവല്‍ക്കരണം ചില മേഖലകളില്‍ നടപ്പാക്കുക കൂടി ചെയ്തതോടെ ഇതിനും മാറ്റമുണ്ടായി.
തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം 36 ശതമാനത്തിലെത്തി. സൗദി വിഷന്‍ 2030 ലക്ഷ്യമിട്ടത് തൊഴില്‍ വിപണിയില്‍ 30 ശതമാനം വനിതാപങ്കാളിത്തമാണ്. ഇതിനേക്കാള്‍ ആറ് ശതമാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
ഇന്ത്യ-ഗള്‍ഫ്-അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുമായി യുഎസ്, ഇന്ത്യ, സൗദി, യുഎഇ രാജ്യങ്ങള്‍; ജി20 ഉച്ചകോടിയില്‍ കരാറിലെത്തും
തൊഴിലില്ലായ്മ കൊവിഡ്-19 കാലത്തെ ഒമ്പത് ശതമാനത്തില്‍ നിന്നാണ് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞത്. നിര്‍മ്മാണ, കാര്‍ഷിക മേഖലകള്‍ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങിയതോടെ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെയും സാന്നിധ്യം ശക്തമായിട്ടുണ്ട്. സാമ്പത്തികമേഖലയുടെ ഉയര്‍ച്ചയെ കൂടി ഇത് പ്രതിഫലിപ്പിക്കുന്നു. 2022ല്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 16.8 ശതമാനമായി കുറഞ്ഞു.
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
എണ്ണയിതര വരുമാനം വരുംവര്‍ഷങ്ങളില്‍ ഇനിയും ഉയരുമെന്ന് ഐഎംഎഫ് കണക്കുകൂട്ടുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച 8.7 ശതമാനത്തിലെത്തി. എണ്ണ ഉല്‍പ്പാദനവും 4.8 ശതമാനം എണ്ണ ഇതര ജിഡിപിയുമാണ് കാരണം. ശക്തമായ സ്വകാര്യ ഉപഭോഗവും എണ്ണ ഇതര സ്വകാര്യ നിക്ഷേപവും സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് സഹായകമായതായി റിപ്പോര്‍ട്ട് പറയുന്നു. ഗോതമ്പ്, ഈത്തപ്പഴം, പാലുല്‍പ്പന്നങ്ങള്‍, മുട്ട, മത്സ്യം, കോഴി, പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിലൂടെയും വരുമാനം ഗണ്യമായി വര്‍ധിച്ചു.
എണ്ണ ഇതര വരുമാനം ഏറ്റവും കൂടുതല്‍ ലഭിച്ചത് മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, നിര്‍മ്മാണം, ഗതാഗതം എന്നിവയില്‍ നിന്നാണ്. രാജ്യത്തെ ബാങ്കിങ് മേഖല ശക്തമായി തുടരുന്നുവെന്നും ബിസിനസ് അന്തരീക്ഷത്തിലെ പുരോഗതി ശുഭസൂചകമാണെന്നും ഐഎഎഫ് റിപ്പോര്‍ട്ട് പറയുന്നു.