ഖത്തർ: രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി മരിച്ചു. 35 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം നൗഫൽ ഹുദവി സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ഇതിന് ശേഷം വെെകുന്നേരം ആണ് സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്. ജൂലായ് ആദ്യമാണ് ഖത്തറിൽ സ്വകാര്യ ടൈപ്പിങ് സെന്ററിൽ ജോലിയിൽ പ്രവേശിക്കുന്നത്. ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെമ്മാട് ദാറുൽ ഹുദ, സബീലുൽ ഹിദായ, ചെറുവണ്ണൂർ അൽ അൻവാർ അക്കാദമി എന്നിവടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
CPM: എടച്ചേരിയിൽ പാർട്ടിക്കെതിരെ സിപിഎം പ്രവർത്തിക്കുന്നു; സിപിഐ ബഹുജന കൂട്ടായ്മ നടത്തി
Also Read: യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം; താമസം, വിസ, എയർ ടിക്കറ്റ് സൗജന്യം
പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാർ, മാതാവ് ആയിഷ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഹനൂൻ (മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥി), മുഹമ്മദ് ഹഫിയ്യ് (അൽ ബിർ സ്കൂൾ വേങ്ങര), ഒരു ദിവസം പ്രായമായ ആൺകുഞ്ഞ്. സഹോദരങ്ങൾ: മുനീർ, ത്വയ്യിബ്, ബദരിയ്യ.
Read Latest Gulf News and Malayalam News
സുമയ്യ തെസ്നി കെപി നെ കുറിച്ച്
സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര് ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More