അബുദാബി> യുഎസ്, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി കയറ്റുമതി നിയന്ത്രണങ്ങളിലെ സഹകരണം സംബന്ധിച്ച് യുഎഇ അധികൃതർ ചർച്ച നടത്തി. കയറ്റുമതി നിയന്ത്രണങ്ങളും ഇരട്ട ഉപയോഗ സാധ്യതയുള്ള ഉൽപ്പന്നങ്ങളുടെ വ്യാപാരവും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിയാണ് യുഎസ്, ഇയു, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സയുക്ത സന്ദർശനം നടത്തിയത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ബ്യൂറോ ഓഫ് ഇക്കണോമിക് ആൻഡ് ബിസിനസ് അഫയേഴ്സ്, കൗണ്ടർ ത്രെറ്റ് ഫിനാൻസ് ആൻഡ് സാങ്ഷൻസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി എറിക് വുഡ്ഹൗസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ നടപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രത്യേക പ്രതിനിധി ഡേവിഡ് ഒസുള്ളിവൻ, ഡയറക്ടർ കുമാർ അയ്യർ എന്നിവർ നീതിന്യായ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, യുഎഇ സെൻട്രൽ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ കയറ്റുമതി നിയന്ത്രണ ചട്ടക്കൂടിനെ കുറിച്ചും, ഉപരോധ വ്യവസ്ഥകളും, ഭാവി പദ്ധതികളും ചർച്ച ചെയ്തു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര, നിക്ഷേപ കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിൽ വിലയിരുത്തലുകളെ യുഎഇ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റന്റ് മന്ത്രി സഈദ് അൽ ഹജേരി പറഞ്ഞു. യുഎഇക്ക് നിയമപരമായ കയറ്റുമതി നിയന്ത്രണ ചട്ടക്കൂടുണ്ട്. കൂടാതെ ഇരട്ട ഉപയോഗ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി ചർച്ചകൾ തുടരുമെന്നും സഈദ് അൽ ഹജേരി കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..