കൊച്ചി > സ്വന്തം ബ്രാന്‍ഡില്‍ ടിഷ്യു പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി പെപ്കോ. സംസ്ഥാന വ്യവസായമന്ത്രി പി രാജീവിന് ആദ്യ ബാച്ച് ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ട് പെപ്കോ മാനേജിംഗ് ഡയറക്ടര്‍ സൈബു ജേക്കബ് വിപണനോദ്ഘാടനം നിര്‍വഹിച്ചു. കേരളാ സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് (കെഎസ്എസ്ഐഎ) എറണാകുളം ജില്ലാ പ്രസിഡന്റ് എം എ അലി, ഐഎസ്ആര്‍ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി പി രഘുനാഥന് നായര്‍, കെഎസ്എസ്ഐഎ സംസ്ഥാന സമിതി അംഗം ടി കെ അന്‍വര്‍, പെപ്കോ മാര്‍ക്കറ്റിംഗ് മാനേജര്‍ ഡാന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമ്പനിയുടെ കൊച്ചി തിരുവാങ്കുളത്തെ യൂണിറ്റില്‍ നിര്‍മിച്ച ഫേഷ്യല്‍ ടിഷ്യൂസ്, കിച്ചന് ടിഷ്യൂസ്, കിച്ചന് റോള്‍സ്, ടോയ്ലറ്റ് പേപ്പര്‍, റ്റേബ്ള്‍ നാപ്കിന്സ്, ഇന്‍ഡസ്ട്രിയല്‍ റോള്‍സ്, ഡിസ്പെന്സര് ടിഷ്യൂസ്, പെര്‍ഫ്യൂം ടിഷ്യൂസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് കെനിന് ബ്രാന്‍ഡില്‍ വിപണിയിലെത്തിയിരിക്കുന്നത്. പ്രതിമാസം 35 ടണ്ണാണ് തിരുവാങ്കുളം യൂണിറ്റിന്റെ ഉല്പ്പാദനശേഷിയെന്ന് മാനേജിംഗ് ഡയറക്ടര്‍ സൈബു ജേക്കബ് പറഞ്ഞു. ടിഷ്യു പേപ്പര്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള വുഡ് പള്‍പ്പില്‍ നിന്നുണ്ടാക്കുന്ന വിര്‍ജിന്‍ ഗ്രേഡ് പേപ്പര്‍ മാത്രമാണ് കമ്പനി ഉപയോഗിക്കുന്നത്. 100% വരെ ജലാംശം ആഗിരണം ചെയ്യുന്നതിനാല്‍ അടുക്കള ഉപയോഗങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. പൊടി ഇല്ലാത്തതിനാല്‍ അലര്‍ജിയുടെ ഭീഷണിയും ഇല്ല. ഉല്‍പ്പന്നങ്ങള്‍ ഹൈപ്പര്‍, സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് പ്രധാന റീടെയില്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈനിലും ലഭ്യമാണെന്നും സൈബു ജേക്കബ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kenin.co.in
കെനിന് ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം സംസ്ഥാന വ്യവസായമന്ത്രി പി രാജീവിന് ആദ്യ ബാച്ച് ഉല്‍പ്പന്നങ്ങള്‍ നല്കി പെപ്കോ മാനേജിംഗ് ഡയറക്ടര്‍ സൈബു ജേക്കബ് നിര്‍വഹിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..