കൊച്ചി > കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റിന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്റര്‍ വെള്ളിയാഴ്ച വേദിയായി. പ്രീമിയം ഇംഗ്ലീഷ് ബിസിനസ് മാഗസിനായ ബ്രാന്‍ഡ് സ്റ്റോറീസ് സംഘടിപ്പിച്ച സംഗമത്തില്‍ പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള അറുപതോളം ഇന്‍ഫ്ളുവെന്‍സേഴ്സും ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള 590-ഓളം ഇന്‍ഫ്ളുവെന്‍സേഴ്സും പങ്കെടുത്തു. എംപിമാരായ ബെന്നി ബഹന്നാന്, ടി എന്‍ പ്രതാപന് എന്നിവര്‍ മുഖ്യാതിഥികളായി.
ഇന്ത്യാ-മെക്സിക്കോ ട്രേഡ് കമ്മീഷണര്‍ എസ് വി മണികണ്ഠനെ ബെന്നി ബഹന്നാന് എംപി ആദരിച്ചു. തെരഞ്ഞെടുത്ത പത്തൊമ്പത് ഇന്‍ഫ്ളുവെന്‍സേഴ്സിനും അവാര്‍ഡുകള്‍ നല്കി. ഇന്‍ഫ്ളുവെന്‍സേഴ്സ് മാര്‍ക്കറ്റിംഗിലൂടെ എങ്ങനെ ഉല്‍പ്പന്നങ്ങളെയും ബ്രാന്‍ഡിനെയും അടുത്ത തലത്തിലേക്കെത്തിക്കാം എന്ന ആശയത്തിലധിഷ്ഠിതമായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള അഞ്ഞൂറോളം സംരംഭകരും പങ്കെടുത്തു. ടാറ്റ ബ്ലൂസ്കോപ്പ് സ്റ്റീല്‍ നാഷണല്‍ ഹെഡ് അവിനാഷ് പഞ്ചാക്ഷരി, നീതൂസ് അക്കാദമി ഡയറക്ടര്‍ നീതു ബോബന്, പവിഴം ഗ്രൂപ്പ് ചെയര്മാന് എന്‍. പി ജോര്‍ജ്ജ്, ബിസിനസ് കണ്‍സള്‍ട്ടന്റ് ഡോ. രെഞ്ജിത്ത് രാജ്. സിനിമാ താരം ഹണി റോസ്, സെന്‍സ് പ്രമോസ് സിഇഒ നിഖില്‍ മോഹനന് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..