റിയാദ് > പത്താമത് കേളി ഫുട്ബോൾ ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 27 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ രണ്ടുമാസം നീണ്ടു നിൽക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ റിയാദ് ഇൻഡ്യൻ ഫുട്ബോൾ അസോസിയേഷൻ അംഗീകാരമുള്ള പ്രമുഖ ടീമുകൾ മത്സരിക്കും. വെള്ളിയാഴ്ചകളിൽ വൈകിട്ട് രണ്ട് മത്സരങ്ങൾ വീതമായിരിക്കും അരങ്ങേറുക.
ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം 251 അംഗ പാനൽ അവതരിപ്പിച്ചു.
കേളി കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട്, ആക്ടിങ് കൺവീനർ ഷറഫ് പന്നിക്കോട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സ്വാഗതവും ടൂർണ്ണമെന്റ് കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.
ചെയർമാൻ- ഷമീർ കുന്നുമ്മൽ , വൈസ് ചെയർമാൻമാർ- ഗഫൂർ ആനമങ്ങാട്, സെൻ ആന്റണി, കൺവീനർ- നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർമാർ- ജവാദ് പരിയാട്ട്, ഷഫീഖ് ബത്ഹ, സാമ്പത്തിക കൺവീനർ- കാഹിം ചേളാരി, ജോയിന്റ് കൺവീനർമാർ- മോഹൻ ദാസ്, പ്രസാദ് വഞ്ചിപ്പുര എന്നിവരെ തെരഞ്ഞെടുത്തു. അംഗങ്ങൾ: വിജയകുമാർ, മോയ്ദീൻ കുട്ടി, സുകേഷ് കുമാർ, നൗഫൽ, ഹാരിസ്, നിബു വർഗീസ്, ഷാജി കെ കെ, സൈനുദീൻ, കരീം പെരിങ്ങറൂർ, സിംനെഷ്, നിസാമുദീൻ, ഷമീർ പറമ്പടി, നാസർ കാരക്കുന്ന്, സുനിൽ, റഫീക്ക് പാലത്ത്, ഫൈസൽ, ഷാജി, ഷെബി അബ്ദുൽ സലാം, ഗോപാൽ ജി, രാമകൃഷ്ണൻ, നൗഫൽ, ജോയ് തോമസ്, താജുദീൻ ഹരിപ്പാട്, ചന്ദ്രചൂടൻ, സുരേഷ്, നടരാജൻ, ഷാൻ, ലജീഷ് നരിക്കോട്, അജിത്ത്, ഹുസൈൻ പി എ, സുധീഷ് തരോൾ.
ടെക്നിക്കൽ കൺവീനർ ഷറഫുദ്ധീൻ പന്നിക്കോട്, ജോയിന്റ് കൺവീനർ രാജേഷ് ചാലിയാർ, അംഗങ്ങൾ മുജീബ്, ഫക്രുദീൻ, റിയാസ് , അജിത്ത്, സുഭാഷ്, സരസൻ, സുജിത്, ഷമീം, ഇസ്മായിൽ സുലൈ, ഇസ്മൈൽ ബത്ത, രഞ്ജിത്ത്, രാഷിക്ക്, ത്വയീബ് , ഇംതിയാസ്, സമദ്, ജയൻ, കരീം, ഇസ്മായിൽ തടായിൽ, റിജേഷ്, സജ്ജാദ്, അബ്ദുൽ കലാം, സ്റ്റേഷനറി കൺവീനർ ജയകുമാർ, ഭക്ഷണ കൺവീനർ സൂരജ്, ജോയിന്റ് കൺവീനർ അൻസാരി, അംഗങ്ങൾ സതീഷ് കുമാർ, റനീസ്, മുകുന്ദൻ, സുനിൽ ബാലകൃഷ്ണൻ, അഷ്റഫ്, ബാബു.
പബ്ലിസിറ്റി കൺവീനർ വിനയൻ റോദ, ജോയിന്റ് കൺവീനർമാർ ധനേഷ് ചന്ദ്രൻ, ജിഷ്ണു, അംഗങ്ങൾ ശ്രീകുമാർ വാസു, ജ്യോതിഷ്, സനീഷ്, ജയൻ പെരിനാട്, ഷംസു കാരാട്ട്, ഗ്രൗണ്ട് മാനേജർ റഫീഖ് ചാലിയം, വോളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട് , വൈസ് ക്യാപ്റ്റൻമാർ അലി പട്ടാമ്പി ,ബിജ, ഗതാഗതം കൺവീനർ ജോർജ്, അംഗങ്ങൾ രാജീവൻ ഇ കെ, ഷിബു, അഷ്റഫ് പൊന്നാനി, ധനേഷ്, വിനോദ്, ഗോപി, സുനീർ ബാബു, മെഡിക്കൽ കോർഡിനേറ്റർ അനിൽ അറക്കൽ, സലിം മടവൂർ, സ്റ്റോർ മാനേജർ അനിരുദ്ധൻ.