അബുദാബി -> കാർബൺ ബഹിർഗമനം കുറയ്ക്കുക, സുരക്ഷ വർധിപ്പിക്കുക, എയർ സ്പേസ് കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജിഇ എയ്റോസ്പേസ് സോഫ്റ്റ്വെയർ സൊല്യൂഷനുകളായ ഫ്യൂവൽ ഇൻസൈറ്റ്, സേഫ്റ്റി ഇൻസൈറ്റ്, ഫ്ലൈറ്റ് പൾസ് എന്നിവ സംയോജിപ്പിക്കുന്നതിനുള്ള പങ്കാളിത്ത കരാറിൽ എത്തിഹാദ് എയർവേയ്സ്, തവാസുൻ കൗൺസിൽ, ജിഇ എയ്റോസ്പേസ് എന്നിവ ഒപ്പുവെച്ചു.
തവാസുൻ കൗൺസിലിലെ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഇൻഡസ്ട്രി അഫയേഴ്സ് സെക്ടർ മേധാവി മുഅമ്മർ അബ്ദുല്ല അബുഷെഹാബ്, ഇത്തിഹാദ് എയർവേയ്സിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അൽ ബുലൂക്കി, ജിഇ എയ്റോസ്പേസിലെ എക്സിക്യൂട്ടീവ് പ്രൊഡക്റ്റ് സെയിൽസ് ആൻഡ് ഇൻഡസ്ട്രിയൽ കോപ്പറേഷൻ മാനേജർ റോൺ ഹട്ടർ, ജിഇ എയ്റോസ്പേസ് സോഫ്റ്റ്വെയർ ബിസിനസ്സിന്റെ ജനറൽ മാനേജർ ആൻഡ്രൂ കോൾമാൻ എന്നിവർ കരാറിൽ ഒപ്പുവെച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..