മസ്കറ്റ്> കൈരളി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് നടക്കുന്ന റൂവി കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ കർട്ടൻ റൈസറും, ട്രോഫി പ്രകാശനവും, ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയവും നടന്നു. ഫ്രണ്ടി മൊബൈലും ഫാൽക്കൻ പ്രിന്റെഴ്സുമാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ.
റൂവിയിലെ ഫോർ സ്ക്വയർ റെസ്റ്റോറന്റിൽ വെച്ചു നടന്ന പരിപാടിയിൽ ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ ബാലകൃഷ്ണൻ കെ, ഷാജി സെബാസ്റ്റ്യൻ, ഫാൽക്കൺ പ്രിന്റ്റേഴ്സ് ഉടമ സുരേന്ദ്രൻ, ഫ്രണ്ടി മൊബൈൽ പ്രതിനിധികൾ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംഘടനാ ഭാരവാഹികളായ അഭിലാഷ്, വരുൺ, സുബിൻ, ഹരിദാസ് എന്നിവർ നേതൃത്വം നൽകി. മത്സരത്തിലെ വോളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനവും ചടങ്ങിൽ വെച്ചു നടന്നു.
റൂവി ദാർസയിറ്റിലെ അൽ സാഹിൽ ഗ്രൗണ്ടിൽ വെച്ച് സെപ്റ്റംബർ 22 വെള്ളിയാഴ്ച 3 മണിക്കാണ് മത്സരം ആരംഭിക്കുക. ഒമാനിലെ പ്രമുഖരായ 16 പ്രവാസി ഫുട്ബോൾ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. കെഎംഎഫ്എയുടെ പിന്തുണയോടെയും നിയമാവലികളുമനുസരിച്ചാണ് മത്സരം നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ക്യാഷ് പ്രൈസിനും റൂവി സോക്കർ കപ്പിനും വേണ്ടി നാലു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ലീഗ്, നോക്ക്ഔട്ട് ഘട്ടങ്ങളായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്കുള്ള ട്രോഫികൾക്കും ക്യാഷ് അവാർഡിനും പുറമെ നിരവധി വ്യക്തിഗത അവാർഡുകളും ടൂർണമെന്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സാമൂഹ്യ ക്ഷേമ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ കൈരളി റൂവി കൂട്ടായ്മ കായിക രംഗത്തും വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞ വർഷം ഒമാനിലെ പ്രമുഖ ടീമുകളെ സംഘടിപ്പിച്ചു റൂവ് കപ്പ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റും കൈരളി റൂവി കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..