ജിദ്ദ> പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) വൈവിധ്യമായ കലാപരിപാടികളോടുകൂടി ഹംദാനിയയിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ജോസഫ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക യോഗം രക്ഷാധികാരി അലി റാവുത്തർ ഉത്ഘാടനം ചെയ്തു.
തുടർന്ന് കായിക വിഭാഗം കൺവീനർ സലിം മാജിദിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും, വനിതകൾക്കും, പുരുഷന്മാർക്കും പ്രത്യേകം കായിക മത്സരങ്ങൾ നടത്തി. കൾച്ചറൽ കൺവീനർ അനിൽ ജോണിന്റെ നേതൃത്വത്തിൽ പിജെസ്സ് അംഗങ്ങളും കുടുംബാംഗങ്ങളും, വനിതാ വിഭാഗവും ബാലജന സംഗമം കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. പിജെസ് ബീറ്റ്സ് പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി കൺവീനർ എബി ചെറിയാന്റെ നേതൃത്വത്തിൽ പിജെസ്സ് ബീറ്റ്സ് പുതുമയോടെ സംഗീത പരിപാടികളും അവതരിപ്പിച്ചു. തുടർന്ന് പുലികളി, താലപ്പൊലി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി മാവേലി വരവേൽപ്പും നടത്തി.
ഓണപ്പൂക്കളം ഒരുക്കുന്നതിൽ മനോജ് മാത്യുവും ഓണസദ്യ ഒരുക്കാൻ വർഗീസ് ഡാനിയലും നേതൃത്വം നൽകി. പിജെസ് അംഗങ്ങൾക്കും കുടുംബങ്ങൾക്കും പുറമേ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ നേതൃത്വങ്ങളിലെ പ്രമുഖരും, ജില്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു.
സന്തോഷ് നായർ, അയൂബ് ഖാൻ, ജോർജ്ജ് വർഗീസ്, മനു പ്രസാദ്, നവാസ് റാവുത്തർ, വിലാസ് കുറുപ്പ്, അനിൽ കുമാർ, സന്തോഷ് കെ. ജോൺ, സജി ജോർജ്, മാത്യു തോമസ്, നൗഷാദ് അടൂർ, രഞ്ജിത് മോഹൻ, അനിയൻ ജോർജ്, ദിലീഫ് ഇസ്മായിൽ, അബ്ദുൽ മുനീർ, എൻ.ഐ. ജോസഫ്, അനൂപ് ജി. നായർ, അജിത് നായർ, റാഫി ചിറ്റാർ, ജോബി ടി.ബേബി, തോമസ് പി. കോശി, രാജേഷ് അലക്സാണ്ടർ, പ്രസാദ്, സഞ്ജയൻ നായർ, വനിതാ വിഭാഗം കൺവീനർ നിഷ ഷിബു, സൗമ്യ അനൂപ്, സുശീല ജോസഫ്, ബിജി സജി, അനു ഷിജു, ദീപിക സന്തോഷ്, സിന്ധു ജിനു, പ്രിയ സഞ്ജയ്, ബിൻസി ജോർജ്, മോളി സന്തോഷ്, സുജ എബി, മേരി ജോർജ്, ലിയാ ജെനി, മഞ്ജു മേരി തോമസ്, ആഷ വർഗീസ്, ബെട്സി സെബാസ്റ്റ്യൻ, ബീന അനിൽ, ബിന്ദു രാജേഷ്, ഷീബ ജോൺ, ജിനിമോൾ ജോയ്, മിനി ജോസ്, ഷബാന നൗഷാദ്, ജെമിനി മനോജ്, ഡാൻ മാത്യു മനോജ്, ഐലീൻ വർഗീസ്, സ്നിഹ മരിയ സന്തോഷ്, ഗ്ലാഡിസ് എബി, ജോഷ് ജിനു ജോഷ്വാ തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു. നെസ്മ നൗഷാദ് പരിപാടിയുടെ അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും, ഖജാൻജി ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.