ദുബായ്> ഇസ്രായേൽ പോലീസിന്റെ സംരക്ഷണത്തോടെ അൽഅഖ്സ മസ്ജിദിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. അൽ-അഖ്സ പള്ളിക്ക് പൂർണ സംരക്ഷണം നൽകണമെന്ന് യുഎഇ ആവർത്തിച്ചു. അവിടെ നടക്കുന്ന ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള യുഎഇയുടെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെയാണ് ആവർത്തിച്ചത്.
അന്താരാഷ്ട്ര നിയമങ്ങൾക്കും ചരിത്രപരമായ സന്ദർഭത്തിനും അനുസൃതമായി അൽ-അഖ്സ മസ്ജിദിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ജറുസലേം എൻഡോവ്മെന്റ് അഡ്മിനിസ്ട്രേഷന്റെ അധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സംഘർഷവും അസ്ഥിരതയും രൂക്ഷമാക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി ഇസ്രായേലി അധികൃതരോട് ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..