കുവൈത്ത് സിറ്റി > -ഏകദേശം ഒന്നര ദശലക്ഷം സ്വദേശികളും താമസക്കാരും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയാതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു . കഴിഞ്ഞ മെയ് 12 മുതൽ കഴിഞ്ഞ ആഴ്ച അവസാനം വരെയുള്ള കണക്കാണിത് റിപ്പോർട്ട് അനുസരിച്ച്, സിസ്റ്റം സുഗമമായി പ്രവർത്തിക്കുന്നു, എല്ലാ അതിർത്തി ക്രോസിംഗുകളിലും അതിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി .
പൗരന്മാർക്കും താമസക്കാർക്കുമായി ഒരു സുരക്ഷാ ഡാറ്റാബേസ് നിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് ഈ സംവിധാനം നടപ്പിലാക്കിയത് .ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് റീഡിംഗുകൾ നിയുക്ത കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുടരും. കുവൈത്തിൽ താമസിക്കുന്ന 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവരും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..