സലാല > കൈരളി സലാലയുടെ 35-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് 5ന് സനയ്യ യൂനിറ്റ് പ്രവാസികളിലെ ജീവിതശൈലി രോഗങ്ങൾ എന്നവിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഡോ. ജാസിർ, ജനറൽ സർജൻ (ലൈഫ് ലൈൻ ഹോസ്പിറ്റലിൽ) ജനങ്ങളുമായി സംവദിച്ചു. ഒളിംപിക് കാറ്ററിംഗ് ഹാൾ സനയ്യയിൽ വച്ചു നടത്തപ്പെട്ട പരിപാടി കൈരളി സലാല പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.
കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, സ്വാഗത സംഘം രക്ഷാധികാരി എ കെ പവിത്രൻ, ലോക കേരള സഭ അംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സനൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി സിമേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രജോഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..