സലാല> കൈരളി സലാല 35-ാം വാർഷികവുമായി ബന്ധപ്പെട്ട് സാദാ യൂനിറ്റും അൽ സാഹിർ മെഡിക്കൽ കോംപ്ലക്സും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാദാ യുനിറ്റ് പ്രസിഡന്റ് ഉമ്മർ ചൊക്ലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദോഫാർ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസറും ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കൺവീനറുമായ ഡോക്ടർ മുഹമ്മദ് യുസുഫ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, രക്ഷാധികാരി അംബുജാക്ഷൻ, ലോക കേരളസഭാംഗം ഹേമ ഗംഗാധരൻ, അൽസാഹിർ എം ഡി ആർ കെ അഹമ്മദ്, സ്വാഗതസംഘം രക്ഷാധികാരി എ കെ പവിത്രൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പരിപാടിയിൽ യുണിറ്റ് സെക്രട്ടറി വിനോദ് സ്വാഗതവും, യുണിറ്റ് എക്സിക്യൂട്ടീവ് അംഗം ഗോപൻ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പ് കൈരളി സലാല വൈസ് പ്രസിഡൻ്റ് ലത്തിഫും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..