വാക്സിന് മാനേജ്മെന്റുമായി ബന്ധപ്പെട്ട ഫയൽ നോട്ടിങ് ഉക്ഷപ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ്കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ നീക്കി വച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
വാക്സിന് സംസ്ഥാനങ്ങള്‍ സൗജന്യമായി നൽകുന്നതിൽ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോ എന്ന് അറിയിക്കാൻ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദ്ദേശിച്ചുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Also Read : കേരളത്തിൽ കാലവര്‍ഷം നാളെ മുതൽ; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
അതിന് പുറമെ, ഇതുവരെ വാങ്ങിയ വാക്സിന്റെ മുഴുവൻ വിശദാംശങ്ങള്‍ കൈമാറണമെന്നും കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് തുടങ്ങിയ വാക്സിനുകള്‍ വാങ്ങിയതിന്റെ ജനങ്ങള്‍ വാക്സിന് എത്ര ശതമാനം ആളുകള്‍ക്ക് കുത്തിവച്ചുവെന്നും അറിയിക്കണം. അതിന് പുറമെ, നഗരങ്ങളിലും ഗ്രാമങ്ങളിലും എത്രപേര്‍ക്ക് നൽകിയെന്നും വിശദീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : supreme court of india slams central government vaccination policy
Malayalam News from malayalam.samayam.com, TIL Network