റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ പത്താമത് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫീസ് തുറന്നു.
റിയാദ് ബത്ഹ സെന്ററിൽ പ്രവർത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ നിർവ്വഹിച്ചു. സംഘാടക സമിതി ജോയിന്റ് കൺവീനർ ഷഫീക് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ സെൻ ആന്റണി അധ്യക്ഷനായി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, സ്പോട്സ് കമ്മറ്റി അംഗങ്ങൾ വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 27 ന് ആരംഭിക്കുന്ന പത്താമത് ടൂർണമെന്റ് രണ്ട് മാസക്കാലം നീണ്ടു നിൽക്കും. ടൂർണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൺവീനർ നസീർ മുള്ളൂർക്കര ( 050 262 3622) കേളി സെക്രട്ടറി സുരേഷ് കണ്ണപുരം (050 287 8719) ടീം റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ടെക്നിക്കൽ കമ്മറ്റി കൺവീനർ ഷറഫുദ്ധീൻ പന്നിക്കോട് (050 293 1006) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..