നാഷ്വില്ലെ > ഇരുപത്തഞ്ച് വർഷം പൂർത്തീകരിച്ച ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന)യുടെ രജതജൂബിലി സമ്മേളനം ഒക്ടോബർ 20 മുതൽ 22 വരെ അമേരിക്കയിലെ ടെന്നിസ്സിയിലുള്ള നാഷ്വില്ലിൽ ആശാൻ നഗറിൽ (Residence Inn by Marriot, Mt. Juliet, Nashville) നടക്കും. സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ 51 അംഗ സ്വാഗതസംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. നാഷ്വിൽ സാഹിതിയാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.
കേന്ദ്രസാഹിത്യ അക്കാദമി അംഗവും കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമകാല അമേരിക്കൻ മലയാള സാഹിത്യത്തിന്റെ 25 വർഷങ്ങൾ അടയാളപ്പെടുത്തി ലാന പ്രസിദ്ധീകരിക്കുന്ന “നടപ്പാത” എന്ന പുസ്തകം രാമനുണ്ണി സമ്മേളനത്തിൽ പ്രകാശനം ചെയ്യും.
കഥ, കവിത, നോവൽ, നാടകം, പുസ്തകപരിചയം തുടങ്ങിയ വിവിധ സെഷനുകൾ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ നടക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, രജിസ്റ്റർ ചെയ്യുന്നതിനും ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനും ഉള്ള വിവരങ്ങൽ ലാനയുടെ ഔദ്യോഗിക വെബ്സൈറ്റായ lanalit.org ൽ നിന്നും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..