ജിദ്ദ> ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ(JTA) യുടെ ഓണാഘോഷം വിവിധ കലാകായിക പരിപാടികളോട് കൂടി ആഘോഷിച്ചു. ജിദ്ദ ഹരാസാത്തിലെ ജസീറ ഇസ്തിറാഹയിൽ ഓണസദ്യയോടെ തുടക്കമിട്ടു .
കേരളത്തിലെ ഏഴു ജില്ലകളുടെ പ്രാതിനിധ്യമുള്ള തിരുവിതാംകൂർ അസോസിയേഷൻ കുറഞ്ഞകാലം കൊണ്ട് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. നൗഷാദ് പന്മനയും അനിൽ കായംകുളവും ചുക്കാൻ പിടിച്ച ഓണസദ്യ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരെ അണിനിരത്തി നൂഹ് ബീമാപ്പള്ളി നയിച്ച ഗാനമേളയും ഏറെ ശ്രദ്ധേയമായി. ജ്യോതി ബാബുകുമാറിന്റെ നേതൃത്വത്തിൽ വനിതകൾ അവതരിപ്പിച്ച തിരുവാതിര മനോഹരമായിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ JTA പ്രസിഡന്റ് അലി തേക്ക്തോട് അധ്യക്ഷനായി. ജ്യോതി ബാബുകുമാർ, നവാസ് ബീമാപ്പള്ളി, ശിഹാബ് താമരക്കുളം, ആഷിർ കൊല്ലം എന്നിവർ സംസാരിച്ചു. ജെടിഎ ഭരണസമിതി പ്രസിഡണ്ടായി അലി തേക്ക്തോട്, സെക്രട്ടറി അനിൽ കായംകുളം, ട്രഷറർ നൗഷാദ് പൊന്മന എന്നിവർ സ്ഥാനമേറ്റെടുത്തു.സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാസാഹിബ് നന്ദിയും പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കായികപരിപാടികളോടെ ഓണാഘോഷം സമാപിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..