മക്ക > മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ ഷോക്കേറ്റ് മരിച്ചു. നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറവളവിൽ അനസ് (23) ആണ് ജോലി സ്ഥലത്ത് വച്ച് ഷോക്കേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ബ്രോസ്റ്റ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.
അവിവാഹിതനാണ്. പിതാവ് കുഞ്ഞി മുഹമ്മദ് ഖത്തറിലാണ്. മാതാവ്: സുനിത, സഹോദരങ്ങൾ: ഹാരിസ്, ഹർഷ. മൃതദേഹം മക്കയിലെ കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ. ഖബറടക്കം മക്കയിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..