മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
കൈരളി ഒമാൻ
ഒമാൻ > സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ കൈരളി ഒമാൻ അനുശോചിച്ചു. തൊഴിലാളികളുടെ പക്ഷത്ത് നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ തൊഴിലാളി നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് കൈരളി ഒമാൻ അനുശോചന കുറിപ്പിൽ പറഞ്ഞു. കേരളത്തില്‍ കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവർക്കായി പ്രവര്‍ത്തിച്ച ആനത്തലവട്ടം ആനന്ദന് സംസ്ഥാന – ദേശീയതലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമാണ്’. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കൈരളി ഒമാൻ അനുശോചന കുറിപ്പിൽ അറിയിച്ചു.
ഓർമ
ദുബായ് > സിപിഐ എം നേതാവ് ആനത്തവലട്ടം ആനന്ദന്റെ വിയോഗത്തിൽ ഓർമ ദുബായ് അനുശോചിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനും അവരുടെ ഉന്നമനത്തിനും വേണ്ടി പോരാട്ടം നയിച്ച വ്യക്തിയാണ് ആനത്തവലട്ടം ആനന്ദൻ. തൊഴിലാളി പ്രസ്ഥാനത്തിന്റെ നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഓർമ ഭാരവാഹികൾ അറിയിച്ചു.
കല കുവൈറ്റ്
കുവൈത്ത് സിറ്റി > മുതിർന്ന സിപിഐഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. ആനത്തലവട്ടത്തിന്റെ നിര്യാണത്തിലൂടെ ഇന്ത്യൻ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് കരുത്തനായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. എക്കാലവും അടിസ്ഥാനവർഗ്ഗത്തിന്റെ അവകാശപോരാട്ടങ്ങളുടെ മുന്നണിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ , ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേളി റിയാദ്
റിയാദ് > മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. ത്യാഗപൂർണമായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറ പഠന വിധേയമാക്കണമെന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ കേളിയും പങ്ക് ചേരുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
ദമ്മാം നവോദയ
ദമ്മാം > സിഐടിയു സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ നവോദയ സാംസകാരികവേദി കിഴക്കൻ പ്രവിശ്യ അനുശോചിച്ചു. നവോദയക്ക് ദിശാബോധം നൽകുകയും സഹകരിക്കുകയും ചെയ്ത ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓർമ്മകൾ എക്കാലവും നിലനിൽക്കുമെന്നും നവോദയ പത്രക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..