കുവൈത്ത് സിറ്റി > കുവൈത്തിൽ ഈവർഷം പതിവിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വേനൽകാലത്തിന്റെയും ശീതകാലത്തിന്റെയും ഇടയിലുള്ള പരിവർത്തനകാലയളവിൽ സാധാരണ നിരക്കിൽ അല്ലെങ്കിൽ അൽപ്പം കൂടുതലോ മഴ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം മധ്യത്തോടെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയാകുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു മണിക്കൂറിനുള്ളിൽ പെയ്യുന്ന മഴയുടെ അളവിനെ ആശ്രയിച്ചാണ് നേരിയ മഴ, ഇടത്തരം മഴ, കനത്ത മഴ എന്നിങ്ങനെ തരം തിരിക്കുന്നത് , മഴയുടെ അളവ് മണിക്കൂറിൽ 10 മില്ലിമീറ്ററിൽ എത്തിയാൽ അതിനെ കനത്ത മഴയായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..