മസ്കറ്റ്> ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പലസ്തീൻ പ്രദേശങ്ങളിൽ അനധികൃതമായി ഇസ്രായേൽ നടത്തുന്ന തുടർച്ചയായ അധിനിവേശത്തിന്റെ ഫലമായി വർധിച്ചു വരുന്ന സംഘർഷത്തിൽ ഒമാൻ കടുത്ത ആശങ്ക രേഖപ്പെടുത്തി.
പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഇരു കക്ഷികളും പരമാവധി സംയമനം
പാലിക്കണം. നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാന പ്രക്രിയ പുനരാരംഭിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾ നടപ്പിലാക്കണമെന്നും സാമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിന്റെയും അടിസ്ഥാനത്തിൽ പലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവും ശാശ്വതവുമായ പരിഹാരം കണ്ടെത്തണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..