ജിദ്ദ- ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും കൂട്ടായ്മ അംഗങ്ങളും പങ്കെടുത്ത വിഭവ സമൃദ്ധമായ സദ്യയോടുകൂടിയായിരുന്നു ആഘോഷത്തിന് തുടക്കം.
മാവേലിയായി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ വേഷമിട്ടു. ചടങ്ങിൽ പ്രസിഡന്റ് സുബൈര്‍ മുട്ടം സ്വാഗതം പറഞ്ഞു. രക്ഷാധികാരി പി.എം. മായിന്‍കുട്ടി ഓണസന്ദേശം നല്കി. ട്രഷറര്‍ സുബൈര്‍ മത്താശ്ശേരി നന്ദി പറഞ്ഞു.
കോര്‍ഡിനേറ്റര്‍ കലാം എടയാറിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും സഹീര്‍ മാഞ്ഞാലിയുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങളും നടന്നു. വടംവലി മത്സരത്തില്‍ ഡോ. സിയാവുദ്ദീന് നയിച്ച ടീമിനെ പരാജയപ്പെടുത്തി അന്‍വര്‍ തോട്ടുംമുഖം നയിച്ച ടീം ജേതാക്കളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..