ദുബായ് > ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു.
ജോർദാൻ, ഈജിപ്ത്, സിറിയ, ഇസ്രായേൽ, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനുമുള്ള ഇടപെടൽ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം ചർ ചർച്ചചെയ്തു .
മേഖലയുടെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷയെയും സ്ഥിരതയെയും അപകടപ്പെടുത്തുന്ന കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും യുഎഇ പ്രസിഡന്റ് ആവശ്യപ്പെട്ടു.
അക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി ഇസ്രയേലിലും ,പലസ്തീനിലും ജീവനുകൾ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി ഇരു വിഭാഗങ്ങളോടും ആക്രമണം നിർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..