അബുദാബി – > ഇസ്രയേൽ- പലസ്തീൻ ആക്രമങ്ങളിൽ നിന്ന് സിവിലിയൻമാരെ സംരക്ഷിക്കാനും, ആക്രമം അവസാനിപ്പിച്ച് സാധാരണ ജനങ്ങളെ സുരക്ഷിതരാക്കുക എന്നതാണ് യുഎഇയുടെ അടിയന്തര മുൻഗണനയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗാസ മുനമ്പിന് സമീപമുള്ള ഇസ്രയേലി പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങൾ, ജനവാസ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ ഗുരുതരമായ ചട്ട ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങളോട് യുഎഇ അനുശോചനം രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..