കുവൈത്ത് സിറ്റി > പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായി കുവൈത്തിലെ സ്വദേശികളും വിദേശികളുമായ നൂറോളം പേര് ഇറാഡ സ്ക്വയറില്‍ ഒത്തുകൂടി. പലസ്തീൻ പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ലെന്നും മേഖലയുടെ വിഷയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക- രാഷ്ട്രീയ മേഖലയിലെ വിവിധ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ പലസ്തീനെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ദേശീയ അസംബ്ലിയിലെ 45 എംപിമാർ ഒപ്പുവെച്ച സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഹാങ്ചൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിൽ കുവൈത്ത് അത്ലറ്റുകൾ പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..