കുവൈത്ത് സിറ്റി > കുവൈത്തിലെ വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയാൻ ജിലീബ് ഏരിയയിൽ സുരക്ഷാ കാമ്പയിൻ ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നു. ‘ക്ലീൻ ജിലീബ്’ പദ്ധതി സജീവമാക്കാൻ ഒരുങ്ങുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിലീബ് മേഖലയിൽ വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയുന്നതിൻറെ ഭാഗമായാണ് നടപടി. ആഭ്യന്തര -വാണിജ്യ-തൊഴിൽ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സുരക്ഷ പരിശോധന ക്യാമ്പയിനിൽ ആയിരക്കണക്കിന് അനധികൃത താമസനിയമലംഘകരെ അറസ്റ്റ് ചെയ്തതതായും താമസനിയമം ലംഘിച്ചവരെ പിടികൂടിയാൽ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..