അബുദാബി > 2024-ൽ യുഎഇ സമ്പദ്വ്യവസ്ഥ 4.4% വളർച്ച കൈവരിക്കുമെന്ന് സ്വതന്ത്ര സാമ്പത്തിക ഉപദേശക സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് പ്രവചിച്ചു. സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഈ വളർച്ചയ്ക്ക് കാരണമാകുമെന്നും പ്രവചനം സൂചിപ്പിക്കുന്നു.
യുഎഇയുടെ വളർച്ചയിൽ കമ്പനി ശുഭാപ്തിവിശ്വാസം പുലർത്തുന്നതായി ഓക്സ്ഫോർഡ് ഇക്കണോമിക്സ് മിഡിൽ ഈസ്റ്റ് ചീഫ് ഇക്കണോമിസ്റ്റും മാനേജിംഗ് ഡയറക്ടറുമായ സ്കോട്ട് ലിവർമോർ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വിസ പ്രോഗ്രാമുകൾ, കമ്പനികളുടെ 100 ശതമാനം വിദേശ ഉടമസ്ഥത, പുതിയ വ്യാപാര കരാറുകൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ സംരംഭങ്ങളെപ്പറ്റിയും സ്കോട്ട് എടുത്തുപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..