ദുബായ് > സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രയേലിലേക്കുള്ള വിമാനസർവീസുകൾ യുഎഇ താൽക്കാലികമായി നിർത്തിവച്ചു. ഇത്തിഹാദ് എയർവേയ്സും വിസ് എയറും ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് താത്കാലികമായി നിർത്തി വച്ചത്. ചൊവ്വാഴ്ച അർധരാത്രി വരെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഇത്തിഹാദ് സ്ഥിരീകരിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും എത്തിഹാദ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും ഇത്തിഹാദ് വ്യക്തമാക്കി. ഒക്ടോബർ 10-ന് ശേഷം ഇസ്രായേലിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ യഥാസമയം അറിയിക്കുമെന്ന് വിസ് എയർ വെബ്സൈറ്റിലൂടെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..