ദുബായ് > ഹെറാത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ യുഎഇ 33 ടൺ ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ യുഎഇയിലെ മാനുഷിക, ചാരിറ്റി സംഘടനകൾ യുഎഇ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് അടിയന്തര ദുരിതാശ്വാസ സഹായം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..