സോഹാർ > സോഹാർ മലയാളി സംഘം ഈ ഒക്ടോബർ 13, 14 തിയതികളിൽ സോഹാർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാമത് സോഹാർ മലയാളി സംഘം (SMS) യുവജനോത്സവം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 20, 21തിയതികളിൽ നടക്കും. സോഹാർ അമ്പറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിലെ മൂന്ന് വേദികളിലായാണ് പരിപാടികൾ നടക്കുക. വള്ളത്തോൾ നഗർ, ടാഗോർ നഗർ, സുഗതാഞ്ജലി എന്നിങ്ങനെയുള്ള വേദികളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് മത്സരം.
പരിപാടിയിൽ ചലച്ചിത്ര സംവിധായകൻ ബോബൻ സാമുവലും ചലച്ചിത്ര താരം രശ്മി ബോബനും പങ്കെടുക്കും എന്ന് സോഹാർ മലയാളി സംഘം ഭാരവാഹികളായ മനോജ് കുമാറും വാസുദേവൻ പിട്ടനും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..