കുവൈത്ത് സിറ്റി > ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്കൂൾ വിദ്യാർഥികൾ. ദേശീയ പരിസ്ഥിതി കാമ്പയിൻ ആഘോഷിക്കുന്നതിനിടെ, കുവൈത്ത് സ്കൂൾ കുട്ടികൾ ഇസ്രയേലി അധിനിവേശത്തിന്റെ ക്രൂരതയിൽ പ്രതിഷേധവും പലസ്തീനിയൻ സമപ്രായക്കാരോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചു.
രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ കുട്ടികൾ പലസ്തീൻ പതാകകളും പോസ്റ്ററുകളും ഉയർത്തി ഇസ്രയേൽ അധിനിവേശത്തിൽ ജീവിക്കുന്ന പലസ്തീനികൾക്കുള്ള പിന്തുണ പ്രഖ്യാപിച്ചു. മറ്റു ചിലർ, പലസ്തീന്റെ ചരിത്രപ്രധാന സ്ഥലങ്ങളുടെയും ആരാധനാലയങ്ങളുടെയും ചിത്രങ്ങൾ, പെയിന്റിങ്ങുകൾ എന്നിവയും പ്രദർശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..