റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി മേഖലാ കമ്മറ്റികൾ രൂപീകരിക്കുന്നു. 2001ൽ ആറ് യൂണിറ്റുകളും കേന്ദ്രകമ്മറ്റിയുമായി പ്രവർത്തനം ആരംഭിച്ച സംഘടന 2003ൽ ഏരിയാ കമ്മറ്റികൾക്ക് രൂപം നൽകി. പിന്നീട് മൂന്ന് ഘടകങ്ങളിലായി പ്രവർത്തനം വിപുലീകരിച്ചു. പുതിയ മേഖലാ കമ്മറ്റികൾ നിലവിൽ വരുന്നതോടെ നാല് ഘടകങ്ങളായിട്ടായിരിക്കും തുടർന്നുള്ള പ്രവർത്തനങ്ങൾ.
മലാസ് ഏരിയക്ക് കീഴിലായി ഒലയ്യ മേഖലയിലാണ് ആദ്യ കമ്മറ്റി രൂപീകരിച്ചത്. ഏരിയക്ക് കീഴിലെ ഒലയ്യ, തഹ്ലിയ, സുലൈമാനിയ യൂണിറ്റുകളാണ് ഒലയ്യ മേഖല കമ്മിറ്റിക്ക് കീഴൽ പ്രവർത്തിക്കുക.
കമ്മിറ്റി രൂപീകരണ യോഗം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സുലൈമാനിയ യൂണിറ്റ് പ്രസിഡന്റ് റഷീദ് അധ്യക്ഷനായ യോഗത്തിൽ ഏരിയ സെന്റർ അംഗവും സുലൈമാനിയ യൂണിറ്റ് സെക്രട്ടറിയുമായ കരീം പൈങ്ങോട്ടൂർ സ്വാഗതം പറഞ്ഞു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടന റിപ്പോർട്ടും, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി പാനൽ അവതരണം നടത്തി. പതിനെട്ട് അംഗ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. നിയാസ് ഷാജഹാൻ പ്രസിഡന്റ്, റഷീദ്, സുരേഷ് പള്ളിയാലിൽ വൈസ് പ്രസിഡന്റുമാർ, ഷമീം മേലേതിൽ സെക്രട്ടറി, മുരളി കൃഷ്ണൻ, അമർ പി ജോയിന്റ് സെക്രട്ടറിമാർ, ഗിരീഷ് കുമാർ ട്രഷറർ, ബിജിൻ ജോയിന്റ് ട്രഷറർ, കരീം പൈങ്ങോട്ടൂർ, ലബീബ്, സുലൈമാൻ, പ്രശാന്ത്, ഇർഷാദ് കൊട്ടുകാട്, ഷുഹൈബ് മല്ലിയിൽ, സമീർ മൂസ, അനീഷ്, സാജിത് പാമ്പാടി, ഷാനവാസ് എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു. ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചു.
കേളി മുഖ്യ രക്ഷാധികാരി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, ഏരിയ കമ്മിറ്റി അംഗം സമീർ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുത്ത മേഖല കമ്മിറ്റി സെക്രട്ടറി ഷമീം മേലേതിൽ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..