റിയാദ് > കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മജ്മ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നിറകതിർ 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹർമ, ഫൈസലിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ 9ന് കുട്ടികൾക്കായുള്ള കലാ കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി വൈകുന്നേരം 6 മണി വരെ നീണ്ടു.
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. കേളി മാലാസ് ഏരിയ ജോയിൻ്റ് സെക്രട്ടറി സുജിത്ത് വി.എം മുഖ്യാഥിതി ആയ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും റിയാദിലെ കലാ സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ സബീന എം സാലി, കേളി മലാസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷറഫ് കണ്ണൂർ, ഇ കെ രാജീവൻ, അൻവർ, മലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ റെനീസ്, വദൂദ് എന്നിവർ സംസാരിച്ചു. കേളി ‘നിറകതിർ 2023’ ന്റെ മുഖ്യ പ്രയോജകരായ നെസ്റ്റോ ഗ്രൂപ്പ് പ്രതിനിധി അനീസ് , സഹപ്രയോജകരായ ഫൈസ്സൽ കാർ വാഷ് പ്രതിനിധി ഹുസൈൻ, ടയർ വർക്സ് പ്രതിനിധി റഫീഖ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മജ്മയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേളിയോടൊപ്പം സഹകരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ‘നഴ്സിംഗ് എക്സലൻസി പുരസ്കാരം’ നൽകി ചടങ്ങിൽ ആദരിച്ചു. പരിപാടികളിൽ പങ്കെടുത്തവർക്കും മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള ഉപഹാരങ്ങൾ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണൻ, നിസാർ, വിജിത്, മൻസൂർ, സന്ദീപ് എന്നിവർ ചേർന്നു വിതരണം ചെയ്തു. കേളി മജ്മ യൂണിറ്റ് സെക്രട്ടറി മജീഷ് എം എം സ്വാഗതവും യൂണിറ്റ് ട്രഷറർ ഡോ.രാധാകൃഷ്ണൻ ചടങ്ങിന് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..