കൊച്ചി > പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 25ന് ആരംഭിക്കും. 329 മുതല്‍ 346 രൂപ വരെയാണ് പ്രതിഓഹരി വില. ചുരുങ്ങിയത് 43 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ഒക്ടോബര്‍ 27 ന് വില്‍പ്പന അവസാനിക്കും.
രണ്ടു രൂപ മുഖവിലയില്‍, കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 2,42,85,160 ഇക്വിറ്റി ഓഹരികള്‍ വിറ്റൊഴിയും. ഇതുവഴി 798.98 കോടി രൂപ മുതല്‍ 840.27 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.
1968 ല്‍ ജെറ്റ് കെമിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി പിന്നീട് ബ്ലൂ ജെറ്റ് ഹെല്ത്ത്കെയറായി മാറിയ കമ്പനി 100ലധികം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും 40ലധികം ഉല്‍പ്പന്നങ്ങള്‍ വാണിജ്യവല്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിക്ക് 39 രാജ്യങ്ങളിലായി, യൂനിലിവര്‍, കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ തുടങ്ങി 400ലേറെ വന്‍കിട ഉപഭോക്താക്കളുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..