ദുബായ് > 2025ഓടെ എല്ലാ പബ്ലിക് സ്കൂൾ വിദ്യാർഥികൾക്കും സൗജന്യ ഭക്ഷണം നൽകുമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിന്റ് മുഹമ്മദ് അൽഹെരി പ്രഖ്യാപിച്ചു. സംരംഭത്തിന്റെ ആദ്യ ഘട്ടം 2024ൽ ആരംഭിക്കും. 2024-25ൽ പൂർണ്ണമായി നടപ്പിലാക്കുകയും ചെയ്യുമെന്നും അറിയിച്ചു.
പാരീസിൽ നടന്ന ഗ്ലോബൽ സ്കൂൾ മീൽസ് യോഗം അഭിസംബോധന ചെയ്യുകയായിരുന്നു മറിയം ബിന്റ് മുഹമ്മദ് അൽംഹെരി. യുഎഇ സ്കൂൾ ഭക്ഷണ സംരംഭം കുട്ടികൾക്ക് പോഷകാഹാരവും ആരോഗ്യകരമായ ബാല്യവും ഉറപ്പാക്കുന്നതാണെന്ന് മറിയം ബിന്റ് മുഹമ്മദ് അൽഹെരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..