ആക്റ്റീവ് അല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിസംബറോടെ അപ്രത്യക്ഷമാവും; ഉപയോക്താക്കൾ ചെയ്യേണ്ടത്…
രണ്ടു വർഷത്തിലധികം ലോഗിൻ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂർണ്ണ വിവരങ്ങളും നീക്കം ചെയ്യാനാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്
ജിമെയിലിന്റെ പരിഷ്കരിച്ച നയങ്ങൾ, ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ട് നഷ്ടപ്പെടുത്തിയേക്കാം. പ്രവർത്തനരഹിതമായ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പദ്ധതി ഒരുക്കിയിരിക്കുകയാണ് സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ. പുതിയ പോളിസി അനുസരിച്ച് രണ്ട് വർഷത്തിലധികം ലോഗിൻ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂർണ്ണ വിവരങ്ങളും നീക്കം ചെയ്യാനാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്. ഈ വർഷം ഡിസംബറോടെ തന്നെ അക്കൗണ്ടുകൾ നീക്കം ചെയ്തുതുടങ്ങും. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളും ഇതിൽ പെടുന്നു.
എല്ലാത്തരം അക്കൗണ്ടുകൾക്കും പോളിസി ബാധകമാണെന്നും ദീർഘകാലമായി നിർജീവമായികിടക്കുന്ന അക്കൗണ്ടുകളിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് പുതിയ മാറ്റങ്ങൾക്ക് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
ഉപയോക്താക്കൾ ശ്രദ്ധിക്കാത്തതും മറന്നുപോയതുമായ അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്വേഡുകളാണ് ഉണ്ടാവാൻ സാധ്യത. കൂടാതെ 2-ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാൻ സാധ്യത കുറവാണ്. സുരക്ഷാപരമായി നോക്കുമ്പോൾ ഇത് വളരെ വലിയ പോരായ്മയാണ്. കൂടാതെ ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി അധികം അക്കൗണ്ടുകളാണ് 2-ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കാത്തതെന്നും ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്മെന്റ് വിപി റൂത്ത് ക്രിചെലി പറയുന്നു.
ഘട്ടങ്ങളായാണ് ഗൂഗിൾ, അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നത്. സൃഷ്ടിച്ച ശേഷം പിന്നീട് ഉപയോഗിച്ചിട്ടില്ലാത്ത അക്കൗണ്ടുകളാണ് ആദ്യം നീക്കം ചെയ്യുക. അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നു എന്ന സന്ദേശം പല തവണ അയച്ചതിനു ശേഷവും പ്രസ്തുത അക്കൗണ്ടുകൾ സജീവമാകുന്നില്ലെങ്കിൽ ഒരു മാസത്തിനു ശേഷം അവ നീക്കം ചെയ്യും. ഈ അറിയിപ്പ് ഉപയോഗശൂന്യമായ അക്കൗണ്ടിലും റിക്കവറി മെയിലിലും അയക്കും.
ഇത് മറികടക്കുന്നതിന് ഉപയോക്താക്കൾ ചെയ്യേണ്ടത്, രണ്ട് വർഷത്തിൽ ഒരിക്കൽ ലോഗിൻ ചെയ്യുക എന്നതാണ്. നിങ്ങൾ അക്കൗണ്ട് ഗൂഗിളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനത്തിലോ സൈൻ ഇൻ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളെ അക്ടീവായി കണക്കാക്കും, അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ല.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- എഐ സേവനം ഇൻസ്റ്റഗ്രാമിലും; ഇനി ഒറ്റ ടാപ്പിൽ സ്റ്റിക്കർ റെഡി
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ