‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
വാട്സ്ആപ്പിൽ ചാറ്റുകൾ ലോക്കുചെയ്തു സൂക്ഷിക്കാനാവും. അതുപോലെ ലോക്കുചെയ്ത ചാറ്റുകൾ ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് ചാറ്റ് ലിസ്റ്റിൽ നിന്ന് ‘ഹൈഡ്’ ചെയ്യാനും സാധിക്കും, എങ്ങനെയെന്നല്ലേ?
അടുത്തിടെ വാട്സ്ആപ്പ് പുറത്തിറക്കിയ സുരക്ഷാ ഫീച്ചറായിരുന്നു ‘ചാറ്റ് ലോക്ക്’. ഉപയോക്താക്കൾക്ക് ആവശ്യമുള്ള ചാറ്റുകൾ രഹസ്യ പാസ്വേഡുകൾ, ഫിംഗർ പ്രിന്റ്, ഫെയ്സ് ലോക്ക് തുടങ്ങിയ ക്രമീകരണങ്ങളിലൂടെ ലോക്കുചെയ്തു സൂക്ഷിക്കാൻ ഈ ഫീച്ചറിലൂടെ സാധിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ചാറ്റുകൾ ലോക്കുചെയ്തിട്ടുണ്ടെങ്കിൽ അത് ചാറ്റുകളുടെ ലിസ്റ്റിൽ ഏറ്റവും മുകളിലായി ദൃശ്യമാകും. ഇത് പലർക്കും അസൗകര്യമായതിനാലാണ് പുതിയ സീക്രട്ട് കോഡ് ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കിയത്. ലോക്ക് ചെയ്ത ചാറ്റുകൾ തുറക്കണമെങ്കിൽ വാട്സ്ആപ്പിലെ സെർച്ച് ബാറിൽ നേരത്തെ ക്രമീകരിച്ച സീക്രട്ട് കോഡ് ടൈപ്പുചെയ്യേണ്ടിവരും.
വാട്ട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ലോക്ക് ചെയ്യാം
- ആപ്പ് തുറന്ന് ലോക്ക് ചെയ്യേണ്ട സംഭാഷണം ദീർഘനേരം അമർത്തുക
- സ്ക്രീനിന്റെ മുകളിൽ വലതുഭാഗത്തായി കാണുന്ന ത്രീ-ഡോട്ട് മെനുവിൽ അമർത്തി ‘ലോക്ക് ചാറ്റ്’ ടാപ്പ് ചെയ്യുക.
- ‘കണ്ടിന്യൂ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിരലടയാളമോ, ഫേസ് അൺലോക്കോ ഉപയോഗിച്ച് ലോക്ക് ചെയ്യുക.
ഈ ഘട്ടങ്ങൾ പിന്തുടർന്ന് ചാറ്റുകൾ ലോക്കു ചെയ്യാം. വാട്ട്സ്ആപ്പിലെ ‘ചാറ്റ്സ്’ ടാബിൽ സ്വൈപ്പുചെയ്ത് ‘ലോക്ക്ഡ് ചാറ്റ്സ്’ ബട്ടണിൽ ടാപ്പുചെയ്യുന്നതിലൂടെ ഇത് ആക്സസ് ചെയ്യാൻ കഴിയും.
സീക്രട്ട് കോഡ് ഉപയോഗിച്ച് ചാറ്റുകൾ ലോക്കുചെയ്യുന്നതിന് മറ്റു ചില ക്രമീകരണങ്ങൾ കൂടി വരുത്തേണ്ടതുണ്ട്.
‘സീക്രട്ട് കോഡ്’ എങ്ങനെ സജ്ജീകരിക്കാം
- ആദ്യം ‘ലോക്ഡ് ചാറ്റ്സ്’ എന്ന വിൻഡോ തുറക്കുക.
- ഇവിടെ തെളിയുന്ന് ‘സീക്രട്ട് കോഡ്’ എന്ന ഓപ്ഷനിൽ ടാപ്പുചെയ്യുക.
- ഇവിടെ നിങ്ങൾ ഉദ്ദേശിക്കുന്ന സീക്രട്ട് കോഡ് ക്രമീകരികാൻ വാട്സ്ആപ്പ് ആവശ്യപ്പെടുന്നു. ഇത് 4 ‘കാരക്ടേഴ്സ്’ ഉള്ള വാക്കോ, ഇമോജിയോ ആകാം.
- സീക്രട്ട് കോഡ് ടൈപ്പു ചെയ്ത ശേഷം, ‘ഓകെ’ ബട്ടൺ അമർത്തുക.
നിങ്ങൾക്ക് ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് അൺലോക്ക് ഓപ്ഷനുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ലോക്ക് ചെയ്ത ചാറ്റ് വിഭാഗം അൺലോക്ക് ചെയ്യുന്നതിനുള്ള ഒരു ബദലായി ഇപ്പോൾ സജ്ജീകരിച്ച രഹസ്യ കോഡ് പ്രവർത്തിക്കുന്നു.
ലോക്കു ചെയ്ത ചാറ്റുകൾ മറയ്ക്കാനുള്ള ഓപ്ഷൻ ഓൺ ആക്കിയാൽ, ചാറ്റ് ലിസ്റ്റിൽ നിന്നും സംഭാഷണം അപ്രത്യക്ഷമാകും. അവ കാണുന്നതിന്, നിങ്ങൾ സെർച്ച് ബാറിൽ സജ്ജീകരിച്ച രഹസ്യ കോഡ് ടൈപ്പ് ചെയ്യണം.
Check out More Technology News Here
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം