‘ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
ഗൂഗിൾ ക്രോമിലെ ‘ഹാർഡ്വെയർ ആക്സിലറേഷൻ,’ വെബ് പേജുകൾ വേഗത്തിലാക്കുകയും ബ്രൗസറിന്റെ പെർഫോമെൻസ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സെറ്റിങ്ങ്സ് എങ്ങനെ ഓൺ ആക്കാമെന്ന് നോക്കാം
നിലവിൽ ലഭ്യമായ ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. ക്രോം പലപ്പോഴും ധാരാളം മെമ്മറി എടുക്കുന്നുണ്ടെങ്കിലും, ആപ്പിന്റെ ലളിതമായ ഉപയോക്തൃ ഇന്റർഫേസും പ്രതികരണശേഷിയും ഈ പോരായ്മ നികത്തുന്നു. എന്നാൽ പല സാഹചര്യങ്ങളിലും ക്രോമിന്റെ സ്പീഡു കറുയുന്നതായി കാണാറുണ്ട്, ഈ സാഹചര്യങ്ങളിൽ പ്രയോജനകരമാകുന്ന ഫീച്ചറാണ് ‘ഹാർഡ്വെയർ ആക്സിലറേഷൻ’. ഇത് ക്രോമിനെ കൂടുതൽ വേഗത്തിലാക്കുന്നു.
വെബ്പേജുകളും ഉള്ളടക്കവും റെൻഡർ ചെയ്യാൻ, മെഷീനിന്റെ സിപിയൂ-വും സോഫ്റ്റ്വെയറുമാണ് ക്രോം ഡിഫോൾട്ടായി ഉപയോഗിക്കുന്നത്. എന്നാൽ ‘ഹാർഡ്വെയർ ആക്സിലറേഷൻ’ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, വെബ് പേജുകൾ ലോഡുചെയ്യുന്നതിന് മെഷീന്റെ ഗ്രാഫിക് കാർഡും ഉപയോഗിക്കുന്നു. ഇത് മെച്ചപ്പെട്ട പെർഫോമെൻസിനും പ്രതികരണത്തിനും കാരണമാകുന്നു. നിങ്ങൾ ഗ്രാഫിക്-ഹെവി വെബ് പേജുകൾ സന്ദർശിക്കുമ്പോഴും ബ്രൗസറിൽ വീഡിയോകൾ കാണുമ്പോഴും ഇത് സഹായകമാണ്.
ക്രോമിൽ ഹാർഡ്വെയർ ആക്സിലറേഷൻ എങ്ങനെ പ്രവർത്തനക്ഷമമാക്കാം?
- ക്രോം തുറന്ന ശേഷം, സ്ക്രീനിന്റെ വലതുവശത്ത് മുകളിലായി തെളിഞ്ഞുവരുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കു ചെയ്യുക.
- തുടർന്ന് ‘സെറ്റിങ്ങ്സ്’ ക്ലിക്ക് ചെയ്ത് ഇടത് പാനലിൽ ദൃശ്യമാകുന്ന ‘സിസ്റ്റം’ ടാബിലേക്ക് നീങ്ങുക.
- ഇപ്പോൾ ദൃശ്യമാകുന്ന പേജിൽ, ‘Use hardware acceleration when available’ എന്ന ഓപ്ഷൻ ഓണാക്കി ക്രോം വീണ്ടും റീലോഞ്ച് ചെയ്യുക.
ബ്രൗസർ വീണ്ടും റീലോഞ്ച് ചെയ്ത ശേഷം അതേ പേജിലേക്ക് പോയി ഹാർഡ്വെയർ ആക്സിലറേഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് സ്ഥിരീകരിക്കാം. ഉപയോക്താക്കൾക്ക് ക്രോമിന്റെ അഡ്രസ് ബാറിൽ ‘chrome://gpu’ എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്താനും കഴിയും. ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, ഗ്രാഫിക് ഫീച്ചർ സ്റ്റാറ്റസ് വിഭാഗത്തിന് കീഴിൽ പച്ച നിറത്തിലുള്ള ടെക്സ്റ്റിൽ‘Hardware accelerated’ എന്ന് കാണാൻ സാധിക്കും.
ശ്രദ്ധിക്കുക: ഹാർഡ്വെയർ ആക്സിലറേഷൻ പ്രവർത്തനക്ഷമമാക്കിയതിന് ശേഷം നിങ്ങൾക്ക് വിചിത്രമായ ഗ്ലിച്ചുകളോ ബ്രൗസർ ക്രാഷുകളോ ഫ്രീസുകളോ അനുഭവപ്പെടുകയാണെങ്കിൽ, പ്രശ്നം പരിഹരിക്കാൻ ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് സഹായിച്ചേക്കാം.
Check out More Technology News Here
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം