ഇൻബോക്സ് നിറക്കുന്ന മെയിലുകൾക്ക് പരിഹാരം
ജിമെയിലിൽ കുമിഞ്ഞുകൂടുന്ന അനിയന്ത്രിത മെയിലുകൾ മൊത്തത്തിൽ ഡിലീറ്റുചെയ്യുന്നതും, റീഡീചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം
പലരെയും ശല്യപ്പെടുത്തുന്ന ഒന്നാണ് അനിയന്ത്രിതമായി ഇൻബോക്സിൽ കൂമിഞ്ഞുകൂടുന്ന മെയിലുകൾ. മെയിൽ ലൊഗിൻ ചെയ്തിട്ടുള്ള സൈറ്റുകളുടെ നോട്ടിഫിക്കേഷനും വിവിധ ബ്രാന്റുകളുടെ പരസ്യങ്ങളും ഉൾപ്പെടെ തുറക്കുമ്പോൾ തന്നെ അരോചകമായ അവസ്ഥയിലാണ് പലരുടെയും ജിമെയിൽ ഇന്റർഫേസ്. ലഭിക്കുന്ന എല്ലാ നോട്ടിഫിക്കേഷനും തുറക്കുകയും ക്ലീയറാക്കുകയും ചെയ്യുന്ന ഉപയോക്താക്കളെ സംമ്പന്ധിച്ച് ഇത്തരത്തിൽ മെയിലുകൾ കുമിഞ്ഞുകൂടുന്നത് സമ്മർദ്ദം ഉണ്ടാക്കും.
എന്നാൽ, ആവശ്യമില്ലാത്ത മെയിലുകൾ ഇല്ലാതാക്കാനും ‘റീഡ്’ ആക്കി മാറ്റാനും വഴിയുണ്ട്.
എല്ലാ മെയിലുകളും വായിച്ചതായി മാർക്ക് ചെയ്യാം
നിങ്ങൾക്ക് മെയിലുകൾ ഡിലീറ്റാക്കാതെ, നോട്ടിഫിക്കേഷൻ ഒഴിവാക്കി മെയിലിൽ തന്നെ സൂക്ഷിക്കണമെങ്കിൽ ഈ ഫീച്ചർ ഉപയോഗിക്കാം.
- മൊബൈൽ ഫോണുകളിൽ ലഭ്യമല്ലാത്തതിനായി ഫീച്ചർ ഉപയോഗിക്കണമെങ്കിൽ നിങ്ങൾ ഒരു കമ്പ്യൂട്ടറിൽ ലോഗ്-ഇൻ ചെയ്തിരിക്കണം.
- ഇൻബോക്സിന്റെ മുകളിൽ ഇടതുവശത്തായി സെർച്ച് ബാറിന് താഴെയുള്ള ബോക്സ് ചെക്കുചെയ്യുക – ഇത് നിലവിൽ ദൃശ്യമാകുന്ന എല്ലാ സന്ദേശങ്ങളും സെലക്ട് ചെയ്യുന്നു.
- തുടർന്ന് ഓപ്പണാകുന്ന ‘മാർക്ക് അസ് റീഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് മെയിലുകൾ റീഡുചെയ്തതാക്കിമാറ്റാം.
മെയിലുകൾ സ്ഥിരമായി ഡിലീറ്റുചെയ്യാം
നിങ്ങൾക്ക് കുറച്ചുകൂടി സ്ഥിരമായ പരിഹാരമാണ് ആവശ്യമെങ്കിൽ മെസേജുകൾ എന്നന്നേക്കുമായി ഡിലീറ്റുചെയ്യാം.
- ഡെസ്ക്ടോപ്പിൽ ജിമെയിൽ ലോഗിൻ ചെയ്യ്ത് സെർച്ച് ബാറിന് താഴെയുള്ള ബോക്സിൽ ക്ലിക്കുചെയ്ത് നിലവിൽ ദൃശ്യമാകുന്ന എല്ലാ സന്ദേശങ്ങളും സെലക്ട് ചെയ്യുക.
- എല്ലാ മെയിലും സെലക്ടായെന്ന് ഉറപ്പുവരുത്തിയ ശേഷം, ഇമെയിലിനു മുകളിലായി കാണുന്ന ട്രാഷ് ബട്ടണിൽ ക്ലിക്കുചെയ്ത് മെയിലുകൾ ഡിലീറ്റാക്കുക.
- ഡിലീറ്റായി എന്ന പോപ്പ് അപ്പ മെസേജ് നിർദേശം ഉറപ്പാക്കുന്നു.
നിങ്ങളുടെ മെയിലുകൾ 30 ദിവസം വരെ ട്രാഷിൽ നിന്ന് വീണ്ടെടുക്കാം. സ്റ്റേറേജ് പരിമിതമാണെങ്കിൽ, ബിൻ ശൂന്യമാക്കാൻ മറക്കരുത്. ഘട്ടങ്ങൾ ലളിതമാണെങ്കിലും, ആയിരക്കണക്കിന് ജിമെയിൽ സന്ദേശങ്ങൾ മായ്ക്കാനോ നീക്കംചെയ്യാനോ, നിങ്ങൾക്ക് ലഭിച്ച മെയിലിന്റെ എണ്ണം അനുസരിച്ച് കുറച്ച് സെക്കൻഡുകൾ എടുത്തേക്കാം.
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം